ഈ മലകയറ്റം കഠിനം പൊന്നയ്യപ്പാ..!! ദിലീപ് കണ്ണുനിറഞ്ഞു അയ്യൻറെ നടയിൽ;വീഡിയോ

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമുള്ള ഒരു നടനായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച സംഭവത്തിനുശേഷം കാര്യങ്ങൾ മാറി മറിയുകയായിരുന്നു ചെയ്തത്.

ജനപ്രിയനായകന്റെ മറ്റൊരു മുഖമായിരുന്നു ആളുകളെല്ലാം കണ്ടത്. ഇങ്ങനെയൊരു കാര്യം ദിലീപ് ചെയ്യുമോ എന്ന് എല്ലാവരും അമ്പരന്ന് പോയ നിമിഷങ്ങൾ ആയിരുന്നു ഇത്. ഇപ്പോഴിതാ ശ്രെദ്ധ നേടുന്നത് ശബരിമല ദർശനം നടത്തിയ ദിലീപിൻറെ പുതിയ വാർത്തകളാണ്. ദിലീപ് സന്നിധാനത്തെത്തിയത് ശ്രെദ്ധ നേടുന്നു. ഇന്ന് രാവിലെ ആയിരുന്നു ദർശനം നടത്തിയത്. ഞായറാഴ്ച തന്നെ താരം ശബരിമലയിൽ എത്തിയിരുന്നുവെന്നും, ദേവസ്വം ഗസ്റ്റ് ഹൗസിലായിരുന്നു തങ്ങിയത് എന്നുമൊക്കെയാണ് അറിയാൻ സാധിക്കുന്നത്.

അതിനു ശേഷം മാളികപ്പുറത്ത് പോയി വഴിപാടുകൾ ഒക്കെ അദ്ദേഹം നടത്തിയ എന്നാണറിയുന്നത്. ദിലീപിനൊപ്പം സുഹൃത്തായ ശരത്തും മാനേജർ ആയ വെങ്കിയും ഉണ്ടായിരുന്നു. കറുത്ത ഷർട്ടും വെള്ള മുണ്ടും അണിഞ്ഞാണ് ദിലീപ് സന്നിധാനത്തെത്തിയത്. അയ്യപ്പ സന്നിധിയിലേക്ക് എത്തിയ ദിലീപ് മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് അവിടെനിന്നും യാത്രയായത്. ക്രൈംബ്രാഞ്ച് വീണ്ടും ദിലീപിൻറെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്,ഈ സാഹചര്യത്തിൽ ശബരിമലയിലേക്ക് ദിലീപ് എത്തിയത് ആളുകൾക്ക് പലതരത്തിലുള്ള ചോദ്യങ്ങൾക്കും കാരണമാകുന്നുണ്ട്.

ചോദ്യം ചെയ്യലിന് മുൻപേയുള്ള വഴിപാടുകളാണ് ഇതെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ചോദിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത കാലത്ത് കാവ്യയുടെ നാടായ നീലേശ്വരത്തേ ക്ഷേത്രത്തിലും വഴിപാടുകൾ നടത്തിയിരുന്നു. ദിലീപ് ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ പലപ്പോഴും ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങൾ എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റെടുക്കാറുണ്ട്.

ഇന്നലെയായിരുന്നു ശബരിമലയിൽ ദിലീപ് എത്തിയത്. അവിടെ നിന്നും ദിലീപിൻറെ ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് കണ്ണുനിറഞ്ഞ് അയ്യന്റെ സന്നിധിയിൽ പ്രാർത്ഥിക്കുന്ന ദിലീപിൻറെ ചിത്രങ്ങളാണ്.

സന്നിധിയിൽ പൊട്ടിക്കരഞ്ഞ് ദിലീപ് പ്രാർത്ഥന നടത്തിയത്. അത്രമാത്രം മാനസിക വിഷമത്തിൽ ആയിരിക്കുന്നു അദ്ദേഹമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇരുമുടിക്കെട്ടില്ലാതെ സിവിൽ ദർശനം വഴിയാണ് താരം സന്നിധാനത്തിൽ എത്തിയത്.

Leave a Comment