ഗോവിന്ദൻകുട്ടി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവതി രംഗത്ത്|Actor Govindhankutty against women

ഗോവിന്ദൻകുട്ടി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവതി രംഗത്ത്|Actor Govindhankutty against women

മലയാള സിനിമയിൽ അടക്കം കാസ്റ്റിംഗ് കൗച്ച് വലിയ തോതിൽ തന്നെ നിലനിൽക്കുന്ന ഒരു സമയമാണ്. പലരും ഇത്തരം കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. സിനിമ മേഖലയിൽ ഉള്ളവർ അല്ലായെങ്കിൽ പോലും മീറ്റു ആരോപണങ്ങളിലൂടെയും മറ്റും പല താരങ്ങളെയും കുടുക്കിൽ ആക്കാൻ ഇപ്പോൾ ഇത്തരത്തിലുള്ള നിയമങ്ങൾക്ക് സാധിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ അത്തരത്തിൽ മറ്റൊരു താരത്തിന്റെ വാർത്തയാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ഗോവിന്ദൻകുട്ടി. ഇപ്പോൾ ഗോവിന്ദൻകുട്ടി വിവാഹ വാഗ്ദാനം നൽകി പീ,ഡി,പ്പി,ച്ചു എന്ന പരാതിയുമായാണ് ഒരു യുവതി രംഗത്ത് വന്നിരിക്കുന്നത്. നടിയും മോഡലുമായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിൽ വച്ച് പലതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. വിവാഹ വാഗ്ദാനം നിരസിച്ച കാര്യം ചോദ്യം ചെയ്തപ്പോഴാണ് മർദ്ദിച്ചത്.

എബിസി മലയാളം എന്ന യൂട്യൂബ് വാർത്താ ചാനൽ എംഡി കൂടിയാണ് ഗോവിന്ദൻകുട്ടി. പരിപാടിക്ക് ഇടയിലാണ് പെൺകുട്ടിയെ ആദ്യമായി പരിചയപ്പെടുന്നത് എന്നും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ നവംബർ 24 ഡിജിപി മുഖ്യമന്ത്രി സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് യുവതി പരാതി നൽകിയത് ആണ് അറിയുന്നത്. പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗോവിന്ദൻകുട്ടി വാട്സാപ്പിലൂടെ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും പറയുന്നു. ബ,ലാ,ൽ,സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾക്കും നടന്റെന്മേലെ ഇപ്പോൾ കേസെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങൾ സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും എതിരെ ഇപ്പോൾ ഉയർന്നു വന്നു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. മീറ്റു നിയമം ശക്തമായതോടെയാണ് പലരും തങ്ങൾക്ക് സംഭവിച്ച ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും ആയി രംഗത്ത് എത്തുന്നത്.
Story Highlights: Actor Govindhankutty against women