നടൻ ഹരീഷ് ഉത്തമൻ ചിന്നു കുരുവിളയും വിവാഹിതരായി.

നടൻ ഹരീഷ് ഉത്തമൻ ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ് രജിസ്റ്റാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത് . തമിഴ് തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയമായ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ഹരീഷ് ഉത്തമൻ. മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമാണ് താരം. മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം ഹരീഷ് ഉത്തമൻ ഏറ്റവും പുതിയ ചിത്രം.

ലൂക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ചിന്നു കുരുവിള. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന സംശയമാണ് ഇപ്പോൾ ആരാധകർക്കുള്ളത്. ഇവരുടെ മാരേജിലൂടെ അതു തന്നെയാണ് ആരാധകർക്ക് ഉൾപ്പെടുന്ന സംശയവും. താര വിവാഹങ്ങൾ ഒരു ഒറ്റപ്പെട്ട സംഭവം അല്ല. എന്നാൽ ഏതു താര വിവാഹത്തിലും ആഡംബരം തേടുന്നവരാണ് കൂടുതലാളുകളും. അത്തരം ആഡംബരങ്ങൾ എല്ലാം പൊളിച്ചെഴുതി വളരെ സാധാരണമായ രീതിയിലുള്ള വിവാഹം ആയിരുന്നു എന്നതാണ് ഈ വിവാഹം ശ്രദ്ധ നേടാനുള്ള പ്രധാനമായ കാര്യം.

നിരവധി സുഹൃത്തുക്കളാണ് ഇവർക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം കന്നട ഭാഷകളിൽ എല്ലാം മികച്ച അഭിനയം കാഴ്ചവച്ച താരം കൂടിയാണ്. മികച്ച കഥാപാത്രങ്ങളാണ് ഏറെ താരം അവതരിപ്പിച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published.

Scroll to Top