“പണം കൊടുത്താൽ സ്നേഹം ലഭിക്കുവെന്ന് ഒന്നുമില്ല.സ്നേഹം കൊടുത്താൽ മാത്രമേ സ്നേഹം തിരികെ ലഭിക്കുകയുള്ളൂ”- മമ്മൂട്ടി |Actor Mammooty new statement

“പണം കൊടുത്താൽ സ്നേഹം ലഭിക്കുവെന്ന് ഒന്നുമില്ല.സ്നേഹം കൊടുത്താൽ മാത്രമേ സ്നേഹം തിരികെ ലഭിക്കുകയുള്ളൂ”- മമ്മൂട്ടി |Actor Mammooty new statement

കഴിഞ്ഞദിവസമായിരുന്നു മലയാള സിനിമയിലെ തന്നെ വലിയ രണ്ട് പ്രതിഭാസമായ ലിജോ ജോസ് പല്ലിശേരിയും മമ്മൂട്ടിയും നൻ പകൽ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി മാധ്യമങ്ങളെ കണ്ടിരുന്നത്. ഈ പ്രമോഷൻ സമയത്ത് മമ്മൂട്ടി വളരെ രസകരമായ രീതിയിലാണ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ഈ സമയത്ത് ഒരു വ്യക്തി മമ്മൂട്ടിയോട് ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു. ശ്രീനിവാസൻ സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് പലവട്ടം മമ്മൂക്ക പണം നൽകി സഹായിച്ചിട്ടുണ്ട് എന്ന്.

ഇനി കൊടുത്തില്ല എങ്കിൽ തന്നെ ചോദിച്ചു വാങ്ങാനുള്ള ഒരു ബന്ധവും തങ്ങൾക്കിടയിൽ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. മമ്മൂക്കയെ സംബന്ധിച്ചിടത്തോളം സൗഹൃദത്തെ കുറിച്ച് എന്താണ് തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ പണം കൊടുത്താൽ ആത്മബന്ധം ലഭിക്കുമോ എന്നായിരുന്നു മമ്മൂട്ടി തിരികെ ചോദിച്ചത്. പണം കൊടുത്താൽ സ്നേഹം ലഭിക്കുകയും ഒന്നുമില്ല. സ്നേഹം കൊടുത്താൽ മാത്രമേ സ്നേഹം തിരികെ ലഭിക്കുകയുള്ളൂ. പണം തീരുന്നതിനൊപ്പം അതും തീർന്നു കൊണ്ടിരിക്കും. എന്നാൽ സ്നേഹം കൊടുക്കുമ്പോൾ അങ്ങനെയല്ല.

പിന്നെ ശ്രീനിവാസനെ സംബന്ധിച്ച് എന്റെ മേള എന്ന ആദ്യ ചിത്രത്തിൽ എനിക്ക് ആദ്യം പ്രതിഫലം നൽകിയത് ശ്രീനിവാസനാണ്. അങ്ങനെ ഒരാൾക്ക് ഞാൻ അങ്ങോട്ട് പണം കൊടുക്കണോ എന്നും എന്റെ മേളയുടെ ആദ്യ പ്രതിഫലമായി 500 രൂപ എന്റെ കയ്യിൽ നൽകുന്നത് ശ്രീനിവാസനാണ് എന്നും മമ്മൂട്ടി ഓർമ്മിക്കുന്നുണ്ട്. തന്റെ സിനിമയുടെ പണം തന്നത് പോലെ തന്നെ തനിക്ക് വേണ്ടി ശ്രീനിവാസൻ ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസിനെ പോലെ തന്നെ മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റും തനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഇവർ രണ്ടുപേർ മാത്രമാണ് ജീവിതത്തിൽ തനിക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് എന്ന് ഓർമിക്കുന്നുണ്ട് മമ്മൂക്ക. അദ്ദേഹത്തിന്റെ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
Story Highlights: Actor Mammooty new statement