Entertainment

ലൗ ചിഹ്നം വരച്ചത് കണ്ടപ്പോൾ അച്ഛൻ പൊതിരെ തല്ലി. അതൊരു മോശം സിമ്പലാണ് എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്. എന്റെ മകനെ ഞാനങ്ങനെ വളർത്തില്ല മനോജ്.!!

സീരിയൽ രംഗത്ത് വളരെയധികം ശോഭിച്ച നിൽക്കുന്ന രണ്ട് പേരാണ് ബീന ആന്റണിയും ഭർത്താവ് മനോജ് നായരുടെയും പ്രണയ വിവാഹമായിരുന്നു.

സീരിയൽ രംഗത്തെ മാതൃകാ ദമ്പതികൾ എന്നാണ് ഇവരെ വിളിക്കുന്നതും. ഇവരുടെ മിശ്രവിവാഹം പലർക്കും പ്രചോദനമായിട്ടുണ്ട്. വീട്ടുകാരുടെ പിന്തുണ കൊണ്ടാണ് ഇപ്പോഴും ഇവർ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നത്. ഇപ്പോൾ കുഞ്ഞുങ്ങളിൽ നിന്ന് പ്രണയം, സെക്സ് തുടങ്ങി ഉള്ള കാര്യങ്ങൾ ഒളിച്ചുപിടിക്കുന്നതിനെ കുറിച്ച് കൃത്യമായ ഒരു ധാരണ നൽകി വേണം കുട്ടികളെ വളർത്താനെന്ന് പറയുകയാണ് ബീന ആന്റണിയും മനോജ് നായരും. മക്കളെ പഠിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവർ വാചാലരായി. ഞങ്ങൾക്ക് ഒരു മകൻ ആണുള്ളത്. അവന് പ്രണയിക്കുന്നതിന് തടസ്സമില്ല.

വിവാഹപ്രായം ആകുമ്പോഴും ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഞങ്ങൾ നൽകിയിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായ ഞങ്ങൾക്ക് മകൻ പ്രണയിച്ചാൽ അതിൽ തെറ്റു പറയാൻ ശിക്ഷിക്കാനും അവകാശമില്ല. മകൻ ജീവിതപങ്കാളി തിരഞ്ഞെടു പോകുമ്പോൾ ഞങ്ങൾ വെച്ചിട്ടുള്ള ഒരേയൊരു കണ്ടീഷൻ നല്ല സ്വഭാവമുള്ള പെൺകുട്ടിയായിരിക്കണം എന്നത് മാത്രമാണ് എന്നും ഇവർ പറയുന്നുണ്ട്. ജാതിയോ മതമോ നിറമോ ഒന്നും പ്രശ്നമല്ല. പെൺ കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചവരാണ് ഞങ്ങൾ. പക്ഷേ മകനാണ് പിറന്നത്. അവൻ കെട്ടുന്ന പെൺകുട്ടിയെ മകളെപ്പോലെ സ്നേഹിക്കാനുള്ള ഓപ്ഷൻ മാത്രമേ ഞങ്ങൾക്ക് മുൻപിൽ ഉള്ളു. ചെറിയ പ്രായം മുതൽ പ്രണയം സെക്സ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.

കൃത്യമായി നമ്മൾ പറഞ്ഞു കൊടുത്തില്ലെങ്കിൽ തെറ്റായ രീതിയിൽ അവർ ഇത്തരം വിഷയങ്ങളെ ബന്ധപ്പെടുത്തും. അതിനാൽ മാതാപിതാക്കൾ തന്നെ വേണം എപ്പോഴും കുട്ടികൾക്ക് ശരിയും തെറ്റും പറഞ്ഞു കൊടുക്കുവാൻ. ചെറുപ്പത്തിലെ ഇത്തരം കാര്യങ്ങൾ ഞങ്ങൾക്ക് ആരും പഠിപ്പിച്ച് തന്നിട്ടില്ല. ലൗ ചിഹ്നം കണ്ടിട്ട് എന്താണെന്ന് അറിയാതെ മതിൽ വരച്ചുവെച്ച അച്ഛൻ എന്നെ പൊതിരെ തല്ലി. അന്ന് തീരുമാനിച്ചതാണ് അത്തരം സാഹചര്യങ്ങളെ എന്റെ മകൻ ഉണ്ടാകരുതെന്ന്. ബോയ്സ് സ്കൂളിൽ പഠിച്ച എനിക്ക് ലവ് ചിഹ്നം കണ്ടാൽ പോലും അത് എന്താണെന്ന് അറിയാത്ത ഒരു അവസ്ഥയായിരുന്നു. ഒരിക്കൽ സുഹൃത്തിന്റെ കൈയ്യിൽ ഒരു ഹാർട്ടും ആരോയും കൂടി ഉയരമുള്ള ചിത്രം കണ്ടു.

കണ്ടപ്പോൾ ഇഷ്ടമായതുകൊണ്ട് സ്കൂളിൽ നിന്ന് വരുമ്പോൾ വീടിന്റെ മതിലിൽ വെറുതെ വരച്ചു. അർത്ഥം അറിയില്ലായിരുന്നു. ഒപ്പം മനോജ് എന്ന പേരും എഴുതി. വൈകിട്ട് ആയപ്പോൾ അച്ഛൻ വന്നു. മുൻകോപിയാണ് അച്ഛൻ. മനോജ് എന്ന് വിളിക്കുന്ന കേട്ടപ്പോഴേ പന്തികേട് തോന്നിയിരുന്നു. അടിച്ചപ്പോൾ കാര്യം മനസ്സിലായില്ല. കാര്യം തിരക്കിയപ്പോൾ അച്ഛൻ വാതിലിനടുത്തേക്ക് കൊണ്ടുപോയി. ഞാൻ വരച്ച ചിത്രം കാണിച്ചു തന്നു. വൃത്തികെട്ട ചിത്രം വരയ്ക്കാൻ ആണോ പഠിക്കാൻ പോകുന്നത് എന്നാണ് ചോദിച്ചത്. യഥാർത്ഥത്തിൽ ചിത്രത്തിന്റെ അർത്ഥം പോലും എനിക്ക് അറിയില്ലായിരുന്നു. അച്ഛൻ പക്ഷേ അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. എന്റെ അച്ഛൻ എന്നോട് സംസാരിച്ചത് ലവ് സിംബൽ പോലും വൃത്തികേടാണ് എന്ന തരത്തിലാണ്.

ഇത്തരം തെറ്റിദ്ധാരണകൾ കുട്ടികളിൽ കുത്തിവയ്ക്കാൻ പാടില്ല. എന്താണ് ശരി അത് കുട്ടികൾ മനസ്സിലാകുന്ന തരത്തിൽ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം. ഞാൻ മകനുമൊത്ത് പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ യൂട്യൂബിൽ പബ്ലിഷ് ചെയ്തപ്പോൾ, എനിക്ക് ഒരുപാട് വിമർശനങ്ങൾ ലഭിച്ചു. പഠിക്കുന്ന മക്കളുടെ മുൻപിൽ വെച്ച് ഇത്തരം വിഷയങ്ങൾ സംസാരിക്കുന്നത് ആയിരുന്നു അവർ കണ്ടെത്തിയ കുറ്റം. പ്രണയം എന്തിനാണ് കുറ്റമായി കരുതുന്നത് ഞാൻ ശരിയായ രീതിയിൽ കൃത്യമായ പറഞ്ഞു കൊടുത്തിട്ടുണ്ട്. നമ്മൾ വേണം തെറ്റും ശരിയും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ. അല്ലാത്തപക്ഷം അവർ പോകുന്ന വഴി തെറ്റി പോകുന്നത് എന്നും മനോജ് പറയുന്നുണ്ട്.

Most Popular

To Top