മലയാളസിനിമയിൽ പലതരത്തിലുമുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഒക്കെ നിലൽക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മുകേഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

പതിറ്റാണ്ടുകളായി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു നിൽക്കുന്ന താരമാണ് മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഇപ്പോൾ സംസാരിക്കുന്നത്. സിനിമയിലെ ചില അന്ധവിശ്വാസങ്ങളെ കുറിച്ചാണ് പറയുന്നത്. സിനിമയിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ എപ്പോഴും സിനിമയുടെ വിജയത്തെ സംബന്ധിച്ചുള്ളതാണ്. അത് ചെയ്താൽ സിനിമ വിജയിക്കും ഇത് ചെയ്ത സിനിമ വിജയിക്കും എന്നൊക്കെ കേൾക്കാറുണ്ട്.

ആദ്യകാലങ്ങളിൽ കോമഡി റോളുകൾ അഭിനയിക്കാതെ വില്ലൻ കഥാപാത്രങ്ങളിൽ എത്തിയ താരമായിരുന്നു ജനാർദ്ദനൻ. ജനാർദ്ദനൻ പിന്നീട് കോമഡി കഥാപാത്രങ്ങളിലേക്ക് മാറിയപ്പോൾ അത് മലയാള സിനിമയ്ക്ക് തന്നെ വലിയൊരു അത്ഭുതത്തിന്റെ കാലഘട്ടമായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ കോമഡി കഥാപാത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിനുശേഷം അദ്ദേഹം ആദ്യം രംഗത്തിൽ അഭിനയിക്കുകയാണെങ്കിൽ ആ ചിത്രം ഹിറ്റ് ആകും എന്ന രീതിയിൽ ചില പ്രചരണങ്ങൾ നടന്നിട്ട് ഉണ്ടായിരുന്നു.

അദ്ദേഹത്തിന് കഥാപാത്രങ്ങളില്ലാത്ത സിനിമകളിൽ പോലും അത്തരത്തിൽ അദ്ദേഹത്തെ കൊണ്ട് അഭിനയിപ്പിച്ചിട്ടുണ്ട് എന്നും വാർത്തകൾ വന്നിരുന്നു. അതുപോലെ റാംജിറാവു എന്ന ചിത്രത്തിലെ ലൊക്കേഷനിൽ ഒരു മൂങ്ങയാണ് ആദ്യ രംഗത്തിൽ സായികുമാറിന്റെ അരികിൽ വന്നിരുന്നത്. പുതുമുഖ നടനാണ് സംവിധായകനും പുതുമുഖമായ ഒരാൾ. ആ സമയത്ത് ആദ്യത്തെ ഷോട്ട് എടുത്തപ്പോൾ അവിടെ മൂങ്ങ വന്നിരുന്നപ്പോൾ എല്ലാവർക്കും ഭയമായി. ഇത് സിനിമയെ മോശമായി ബാധിക്കുമെന്ന്. സിനിമ പൊട്ടും എന്നൊക്കെ കുറെ ആളുകൾ പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് സിനിമ വലിയ വിജയമായി. അപ്പോഴും ആ ഒരു ക്രെഡിറ്റ് മൂങ്ങയ്ക്ക് നൽകി. ആ മൂങ്ങ വന്നിരുന്നത് കൊണ്ടാണ് ഇത് ഇത്രയും വിജയിച്ചത് എന്ന് പറഞ്ഞു. പിന്നീട് സിനിമയുടെ ഭാഗ്യമാണ് മൂങ്ങയെന്ന് പറഞ്ഞു മറ്റ് സിനിമകൾക്ക് വേണ്ടി ഇടുക്കി പോലെയുള്ള സ്ഥലങ്ങളിൽ നിന്നും മൂങ്ങയെ കൊണ്ടു വരികയും ചെയ്തിരുന്നു . തന്റെ സിനിമയായ ഇൻ ഹരിഹർ നഗറിൽ ഒരു ദിവസം വണ്ടി ഇടിച്ച് അറിയാതെ കൊണ്ടുവന്ന ഒരു മൂങ്ങ ചത്തു പോയി. ഉടനെ ലൊക്കേഷൻ ഉള്ള എല്ലാവരും സൈലന്റ് ആയി. ഇനി ഈ പടം വിജയിക്കില്ല ഇത് പൊട്ടി പോകും എന്നൊക്കെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ആദ്യത്തെ ദിവസം തന്നെ സിനിമ വലിയ വിജയം ആയപ്പോൾ ഭാഗ്യമായിരുന്ന മൂങ്ങ ഒറ്റദിവസംകൊണ്ട് ഒന്നുമല്ലാതായി മാറിയതും താൻ കണ്ടിട്ടുണ്ടെന്നും മുകേഷ് പറയുന്നുണ്ട്.
