സിദ്ധിഖിന്റെ മകൻ ഷാഹീലിന്റെ വധു ആയി ഡോക്ടർ അമൃത ദാസ്, വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രെദ്ധ നേടുന്നു.

മലയാള സിനിമയിൽ പകരക്കാർ ഇല്ലാത്ത നടന്മാരിൽ ഒരാൾ തന്നെയാണ് സിദ്ദിഖ്.

കാലാകാലങ്ങളായി മികച്ച നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയിൽ അനശ്വരം ആക്കുന്ന കലാകാരൻ. സിദ്ധിഖിനു പകരം മറ്റൊരു നടനെ ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല.

അത്രത്തോളം മികച്ച പ്രകടനമാണ് സിദ്ധിഖ്‌ എപ്പോഴും കാഴ്ചവയ്ക്കുന്നത്. നമുക്ക് പരിചിതമായ മുഖം. അയല്പക്കത്തെ നമ്മുക്ക് പരിചിതമുള്ള ഒരു അച്ഛനായി അല്ലെങ്കിൽ കൂട്ടുകാരനായി സഹോദരനായി സുഹൃത്തായി ഒക്കെ കഥാപാത്രങ്ങളിൽ അദ്ദേഹം വന്നുപോയിട്ടുണ്ട്.

എത്രയോ കാലഘട്ടങ്ങളായി സിദ്ധിക്ക് മികച്ച കഥാപാത്രങ്ങളെയാണ് അവിസ്മരണീയമാക്കി കൊണ്ടിരിക്കുന്നത്. ഇപ്പോൾ സിദ്ദീഖിന്റെ മകന്റെ വിവാഹനിശ്ചയത്തിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്.
മകൻ അരികിൽ സന്തോഷത്തോടെ നിൽക്കുന്ന സിദ്ദിഖിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു.

ഷാഹിൻ സിദ്ദിഖ് എന്നാണ് മകൻറെ പേര്. ഷാഹിൻ തന്നെയാണത് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. പഴയകാല സിദ്ദിഖിനെ ഓർമിപ്പിക്കുന്നത് പോലെയാണ് മകൻറെ മുഖം എന്ന് ഇതിനോടകം തന്നെ പലരും കമൻറുകൾ ചെയ്യുകയും ചെയ്തു..
തുവെള്ള വസ്ത്രമണിഞ്ഞ് ആയിരുന്നു എല്ലാവരും ചടങ്ങിന് എത്തിയിരുന്നത്.

അതിമനോഹരമായ ചിത്രങ്ങൾ ആണ് പകർത്തിയിരിക്കുന്നത്. ഡോക്ടർ അമൃത ദാസ് ആണ് സിദ്ദിഖിന്റെ മകൻറെ വധുവായി എത്തുന്നത്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമാ രംഗത്തുനിന്നുള്ള ആരൊക്കെ പങ്കെടുത്തിരുന്നു എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

സിദ്ധിഖ് എല്ലാർക്കും പ്രിയപ്പെട്ട നടൻ ആയതിനാൽ വലിയ ഒരു താരനിരയുടെ സാന്നിധ്യം ആണ് സോഷ്യൽ ലോകം പ്രതീക്ഷിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top