“ജനാധിപത്യം അല്ല ഇവിടെ നടക്കുന്നത് എന്നും തെമ്മാടിത്തരം ആണ്” – രാഷ്ട്രീയക്കാരെ ഒന്ന് കൊട്ടി ശ്രീനിവാസൻ|Actor Srinivasan against politicians

“ജനാധിപത്യം അല്ല ഇവിടെ നടക്കുന്നത് എന്നും തെമ്മാടിത്തരം ആണ്” – രാഷ്ട്രീയക്കാരെ ഒന്ന് കൊട്ടി ശ്രീനിവാസൻ|Actor Srinivasan against politicians

ശ്രീനിവാസന്റെ തിരിച്ചുവരവിന് വേണ്ടി വലിയ പ്രാർത്ഥനയോടെ ആയിരുന്നു ആരാധകരെല്ലാം കാത്തിരുന്നത്. ഇപ്പോഴിതാ തന്റെ അസുഖങ്ങളെയൊക്കെ മാറ്റിവെച്ച് ഒരു ശക്തമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. ശ്രീനിവാസൻ അടുത്ത സമയത്ത് ഒരു പൊതുവേദിയിൽ എത്തിയിരുന്നു. ഈ പൊതുവേദിയിൽ വച്ച് രാഷ്ട്രീയത്തെക്കുറിച്ച് മറ്റും ശ്രീനിവാസൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം അല്ല ഇവിടെ നടക്കുന്നത് എന്നും തെമ്മാടിത്തരം ആണ് എന്നുമാണ് ശ്രീനിവാസൻ പറയുന്നത്. അതോടൊപ്പം ഗ്രീസിൽ ഉടലെടുത്ത ജനാധിപത്യ രീതികളെ കുറിച്ചും സംസാരിക്കുന്നുണ്ട്. സോക്രട്ടീസിന്റെ തുടക്കകാലത്ത് ഗ്രീസിൽ ഉടലെടുത്ത ജനാധിപത്യരീതികൾ ഇന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം ഇത് അറിയുകയായിരുന്നുവെങ്കിൽ ആ,ത്മ,ഹ,ത്യ ചെയ്തേനെ എന്നും രസകരമായ രീതിയിൽ ശ്രീനിവാസൻ പറയുന്നുണ്ട്.

സ്വതവെയുള്ള തന്റെ ഹാസ്യത്തോടെയാണ് ഇക്കാര്യങ്ങളൊക്കെ തന്നെ ശ്രീനിവാസൻ സംസാരിക്കുന്നത്. വേദിയെ വളരെ പെട്ടെന്ന് കയ്യിലെടുക്കാൻ ശ്രീനിവാസന് സാധിച്ചിരുന്നു. ശ്രീനിവാസന്റെ ഈ വാക്കുകളൊക്കെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വീണ്ടും ആ പഴയ തമാശ ശൈലിയോട് ശ്രീനിവാസൻ തിരികെ എത്തിയതിൽ സന്തോഷം തോന്നുന്നുണ്ട് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു വേദിയെ ശ്രീനിവാസന്റെ ഹസ്യ സാന്നിധ്യത്തിലേക്ക് കൊണ്ട് ചെല്ലാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ശ്രീനിവാസന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷയോടെ ആയിരുന്നു ആരാധകരെല്ലാം തന്നെ കാത്തിരുന്നത്. ആ തിരിച്ചുവരവ് ഇത്രത്തോളം ഗംഭീരം ആയതിന്റെ സന്തോഷം ഓരോരുത്തരിലും കാണാനുണ്ട് എന്നതാണ് സത്യം.

ശ്രീനിവാസന്റെ അസുഖസമയത്തും പ്രേക്ഷകർ ശ്രീനിവാസനു വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിരുന്നു എന്നതാണ് സത്യം . നടി സ്മിനു ആയിരുന്നു ആദ്യമായി ശ്രീനിവാസൻ തിരികെ ജീവിതത്തിലേക്ക് എത്തുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നത്. അവശതയാർന്ന ശ്രീനിവാസന്റെ മുഖമാണ് ആ ചിത്രത്തിൽ കണ്ടത്. മലയാളി പ്രേക്ഷകർ എല്ലാം ഒന്നോടെ വേദനിച്ച ഒരു നിമിഷം തന്നെയായിരുന്നു അത്. ഇപ്പോൾ ഇതാ ശ്രീനിവാസന്റെ തിരിച്ചുവരവിൽ വലിയ സന്തോഷമാണ് പ്രേക്ഷകരിലും നിറച്ചിരിക്കുന്നത്.
Story Highlights: Actor Srinivasan against politicians