Entertainment

അൽഫോൻസ് കഥ പറയാൻ വന്നപ്പോൾ എനിക്കാണെന്ന് കരുതി, പക്ഷെ അത്‌ മകന് വേണ്ടി ഉള്ളതായിരുന്നു. അത് നടക്കണം,വിജയ്;വീഡിയോ

വിജയസംവിധായകൻ ആണ് അൽഫോൻസ് പുത്രനെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിൻറെ പ്രേമം എന്ന ചിത്രം വലിയതോതിൽ തന്നെ വിജയമായിരുന്നു.

ഇപ്പോൾ പൃഥ്വിരാജ് നയൻതാരയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗോൾഡ് എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം. ഇപ്പോഴിതാ വിജയുടെ മകനുമായി ഒരു ചിത്രത്തിനായി തയ്യാറെടുക്കുകയാണ് അൽഫോൺസ്. ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ വിജയ് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. അൽഫോൻസ് ആദ്യമായി തന്നെ കാണാൻ വന്നപ്പോൾ തന്നോട് സംസാരിച്ചപ്പോൾ താൻ വിചാരിച്ച തനിക്ക് വേണ്ടിയാണ് ഈ ചിത്രം ചെയ്യുന്നത് എന്നാണ്.

എന്നാൽ ഈ ചിത്രം ചെയ്യുന്നത് തനിക്ക് വേണ്ടിയല്ല മകനുവേണ്ടി ആണെന്ന് പറഞ്ഞപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും തനിക്ക് വല്ലാതെ ആഗ്രഹമുണ്ടായിരുന്നു ചിത്രം ചെയ്യാനന്നും തുറന്നു പറയുന്നുണ്ട്. നേടുകയും ചെയ്തു.മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയ സ്ഥാനമുള്ള അന്യഭാഷ നടനാണ് വിജയ്. താൻ ഒരു ദൈവവിശ്വാസി ആണെന്നാണ് ഇപ്പോൾ നടൻ വിജയ് പറയുന്നത്. പള്ളിയിലും അമ്പലത്തിലും ദർഗയിലും ഒക്കെ താൻ പോകും. മാതാപിതാക്കൾ തന്നോട് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാൻ പറഞ്ഞിട്ടില്ല. അതിനാൽ തന്നെ മക്കളോട് അത്‌ തന്നെയാണ് താൻ പറയുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ആയിരുന്നു ഒരു അഭിമുഖം നടത്തിയത്.

അതിലായിരുന്നു പ്രതികരണം. എനിക്ക് ദൈവവിശ്വാസം ഉണ്ട്. ഞാൻ പള്ളിയിലും അമ്പലത്തിലും പോകും.. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അമീർ ഗർബയിൽ പോയിരുന്നു. പള്ളിയിൽ പോയാലും അമ്പലത്തിൽ പോയാലും മോസ്‌കിൽ പോയാലും ഒരു ദൈവികതയാണ് തോന്നാറുള്ളത്. എൻറെ അമ്മ ഹിന്ദുവും ക്രിസ്ത്യാനിയുമാണ്. എന്നോട് ഒരിക്കലും ഇവിടെ പോകണം അല്ലെങ്കിൽ ഇവിടെ പോകണ്ട എന്ന് പറഞ്ഞിട്ടില്ല.

അത് തന്നെയാണ് ഞാൻ പറയുന്നത്. ആരാധകരെ പറ്റിയും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 30 വർഷങ്ങൾ കൊണ്ട് ഒരു സാധാരണ നടനെ ദളപതി ആക്കിയെങ്കിൽ അത് ആരാധകരുടെ മിടുക്കാണ്. തലൈവൻ ആക്കണോ വേണ്ടയോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആയിരുന്നു അദ്ദേഹം വാചാലനായത്. എനിക്ക് വിജയ് ആയിരിക്കുന്നതാണ് എന്നും ഇഷ്ടം. അവസ്ഥയ്ക്കനുസരിച്ച് മാറ്റേണ്ടി വന്നാൽ മാറുന്നതിനും കുഴപ്പമൊന്നുമില്ല.

പിതാവിനെക്കുറിച്ച് ചോദ്യം വന്നപ്പോഴും വിജയ് പ്രതികരിക്കുന്നുണ്ടായിരുന്നു. അച്ഛൻ എന്നാൽ ഒരു മരത്തിൻറെ വേര് പോലെയാണ്. നമ്മുക്ക് ശക്തി നൽകുന്നത് വേരാണ്. ദൈവവും അച്ഛനും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ നമുക്ക് ദൈവത്തെ കാണാൻ സാധിക്കില്ല എന്നതും അച്ഛനെ നമുക്ക് കാണാൻ സാധിക്കും എന്നായിരുന്നു വിജയ് പറഞ്ഞത്.

Most Popular

To Top