Entertainment

കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായി അഭിനയിച്ച അംബിക റാവു അന്തരിച്ചു.|Actress Ambika Rao passes away|

കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായി അഭിനയിച്ച അംബിക റാവു അന്തരിച്ചു.|Actress Ambika Rao passes away|

മലയാള സിനിമയ്ക്ക് ഇത് നഷ്ടങ്ങളുടെ സമയമാണെന്ന് പറയുന്നതാണ് സത്യം. ഈ വർഷം തന്നെ മലയാള സിനിമയിൽ നിന്നും യാത്ര പറഞ്ഞവർ നിരവധിയാണ്. ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ബേബി മോളുടെ കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ച താരം വിടപറഞ്ഞു എന്ന വാർത്തയാണ് അറിയാൻ സാധിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രവും ബേബി മോൾ എന്ന കഥാപാത്രവുമോന്നും അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല. ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ച നടിയുടെ പേര് അംബിക എന്നായിരുന്നു.

സഹസംവിധായിക കൂടിയായിരുന്നു അംബിക അന്തരിച്ചു എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൃശൂർ സ്വദേശിയായ അംബിക വൃക്ക രോഗംമൂലം ചികിത്സയിലായിരുന്നു. മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങളിൽ ആണ് താരം എത്തിയിട്ടുള്ളത്.. തൊമ്മനും മക്കളും സോൾട് ആൻഡ് പേപ്പർ. രാജമാണിക്യം വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി റോളിലും പ്രവർത്തിച്ചിട്ടുണ്ട് 20 വർഷമായി മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായും അഭിനേത്രിയായി ഒക്കെ തന്റെ കഴിവുതെളിയിച്ച നടി യാദൃശ്ചികമായാണ് സിനിമാരംഗത്തേക്ക് എത്തുന്നത് പോലും.

ഒരു സുഹൃത്തിനുവേണ്ടി യാത്ര എന്ന സീരിയലിലെ കണക്കുകൾ നോക്കുവാൻ വേണ്ടി തുടങ്ങിയതാണ് തുടക്കം. അവിടുന്ന് ഇങ്ങോട്ട് തന്റെ കർമ്മപദം കണ്ടെത്തുകയായിരുന്നു അംബിക എന്ന് പറയുന്നതാണ് സത്യം. അംബികയ്ക്ക് താങ്ങായി വന്നത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോൻ ആയിരുന്നു. തന്റെ കൂടെ സഹസംവിധായകനായ ബാലചന്ദ്രമേനോൻ അംബികയെ കൂടെ കൂട്ടുകയായിരുന്നു. ദി കൊച്ച് എന്ന അപര നാമത്തിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. ഈ കലാകാരിയെ കൂടുതലായും ആളുകൾ അറിഞ്ഞു തുടങ്ങുന്നത് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ തന്നെയായിരിക്കും.

ഇത്രത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്ന് അംബികയെ ആളുകൾ ഓർക്കുന്നത് ഈ ചിത്രത്തിന് പേര് പറയുമ്പോൾ മാത്രമാണ്. ഈ ഒരൊറ്റ ചിത്രം തന്നെ അംബിക റാവു എന്ന നടിയെ തിരിച്ചറിയാൻ ധാരാളമായി മാറിക്കഴിഞ്ഞു. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ നടിക്ക് സിനിമയിൽ നിരവധി അവസരങ്ങൾ കാത്തിരിക്കുന്നതിനിടയിൽ ആണ് മരണം അപഹരികുന്നത്. പ്രശസ്ത താരം അംബികയ്ക്ക് ആദരാഞ്ജലികൾ നേരാം.
Story Highlights:Actress Ambika Rao passes away

Most Popular

To Top
$(".comment-click-13433").on("click", function(){ $(".com-click-id-13433").show(); $(".disqus-thread-13433").show(); $(".com-but-13433").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });