Entertainment

നടി അഞ്ജലി നായർ വിവാഹിത ആയി. വരൻ സിനിമയിൽ നിന്ന് തന്നെ..!

ദൃശ്യം എന്ന സിനിമയിലെ പോലീസ് ഉദ്യോഗസ്ഥയായ സരിതയെ അത്രപെട്ടെന്നൊന്നും ആളുകൾ മറക്കില്ല.

അഞ്ജലി നായഎന്ന നടിയുടെ ജീവിതത്തിൽ വലിയൊരു വഴിതിരിവ് തന്നെ സൃഷ്ടിച്ചത് ആ ഒരു കഥാപാത്രമായിരുന്നു. അഞ്ജലി നായർ എന്ന നടിയെ കൂടുതലായും ആളുകൾ അറിയാൻ തുടങ്ങിയത് ഈ ഒരു കഥാപാത്രത്തിലൂടെ തന്നെയായിരുന്നു. ഇപ്പോൾ നടി അഞ്ജലി നായർ വിവാഹിതയായി എന്നാണ് അറിയാൻ സാധിക്കുന്നത്.

അജിത് രാജുവാണ് വരൻ. സഹസംവിധായകനാണ് അജിത്ത്. അജിത് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ് സന്തോഷം പങ്കുവച്ചത്. ബാലതാരമായി തൻറെ അഭിനയ ജീവിതം ആരംഭിച്ച അഞ്ചലി ഒരു മോഡലും അവതാരികയും ഒക്കെയായി പ്രവർത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. നെല്ല് എന്ന തമിഴ് സിനിമയിൽ കൂടി ആണ് നായികയായി ആദ്യ ചുവട് തുടങ്ങുന്നത്. പിന്നീട് മലയാളത്തിൽ എത്തി. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ചുസുന്ദരികൾ, പട്ടം പോലെ,എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്, മിലി,കമ്മട്ടിപ്പാടം, ആൻ മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം,ടേക്ക് ഓഫ്, കൽക്കി ദൃശ്യം ടു, കാവൽ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമായിരുന്നു ചെയ്തത്.

മോഹൻലാൽ ചിത്രം ആറാട്ട് ഒടുവിലായി താരം വേഷം ഇട്ടത്. ആറാട്ടിന്റെ റിലീസ് ദിവസം തന്നെ ആണ് താരം വിവാഹിതയായ വിവരം ഇപ്പോൾ ഭർത്താവ് അജിത് രാജു പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മാധ്യമങ്ങളിലൂടെ ആയിരുന്നു ഈയൊരു വിവരം പുറത്തുവരുന്നത്..ജീവിതത്തിൽ താൻ നേരിട്ട പല ബുദ്ധിമുട്ടുകളും പറ്റി അഞ്ജലി പലവട്ടം തുറന്നു പറഞ്ഞിട്ടുമുണ്ട്.വ്യത്യസ്തമായ അഭിനയ ശൈലി ആയിരുന്നു താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Most Popular

To Top