രാക്കുയിൽ സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി : വീഡിയോ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാർ.. പരിണയം എന്ന സീരിയലിലൂടെയാണ് ദേവിക സീരിയൽ മേഖലയിലേക്ക് കടന്നു വരുന്നത്. ഊമയായ ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞ പരമ്പരയായിരുന്നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പരമ്പര. ഈ പരമ്പരയിലൂടെയാണ് താരം ആരാധകരുടെ മനസ്സിൽ തനതായ സ്ഥാനം നേടി കൊണ്ടിരിക്കുന്നത്. ഇപ്പോൾ മഴവിൽ മനോരമയിൽ തന്നെ സംപ്രേഷണം ചെയ്യുന്ന രാക്കുയിൽ എന്ന സീരിയലിൽ ആണ് താരം അഭിനയിക്കുന്നത്.

രാക്കുയിലേ തുളസി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ് താരം. തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്.
അടുത്ത സമയത്തായിരുന്നു ദേവികയുടെ നിശ്ചയം നടന്നിരുന്നത്.
വലിയ ആഘോഷങ്ങളോടെയുള്ള നിശ്ചയം ഒന്നുമായിരുന്നില്ല..

വലിയ തോതിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ദേവികയുടെ വിവാഹ നിശ്ചയം ഇടം പിടിച്ചിരുന്നു. ഇപ്പോൾ ദേവിക വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വരുന്നതും. ഇരുവരും വിവാഹിതരായി നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടുള്ള വിവാഹ ചടങ്ങ് ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

തുളസിമാല അണിഞ്ഞു ഒരു നാടൻ വധുവിന്റെ വേഷത്തിലായിരുന്നു സെറ്റ് സാരിക്ക് സമാനമായ ഒരു സാരിയാണ് താരം മൂടുന്നത്. അതി മനോഹരിയാണ് ഓരോ ചിത്രങ്ങളിലും താരം എത്തിയത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം ഇടം പിടിച്ചു കൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top