Entertainment

ഏത് നിറമുള്ള പുരുഷനെയാണ് മാളവിക വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് കിടിലൻ മറുപടി ആയി താരം.

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹൻ എന്ന താരത്തിൻറെ ഉദയം..

പിന്നീട് വിജയ് നായകനായ ചിത്രത്തിൽ വിജയുടെ നായികയായി മറ്റും താരം എത്തിതീരുന്നു..മലയാളത്തിലായിരുന്നു തുടക്കമെങ്കിലും തമിഴിലായിരുന്നു താരം കൂടുതലായും തിളങ്ങിയിരുന്നത്. നിരവധി ആരാധകർ ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് താരം തിരക്കേറിയ നടിയായി മാറിയത്. മലയാളത്തിൽ ആണ് താരം തുടക്കം കുറിച്ച ഇരുന്നത്. ചലച്ചിത്ര ഛായാഗ്രാഹകൻ കെ യൂ മോഹൻറെ മകൾ കൂടിയാണ് മാളവിക..

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബ ആണ് . പക്ഷേ മാളവിക വളർന്നത് എല്ലാം മുംബൈ നഗരത്തിലും. മുംബൈയിലെ കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത താരമാണ്. ആസിഫ് അലിയുടെ നായികയായി നിർണായകം എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. ഹീറോ ഹോണ്ട മാതൃഭൂമി യാത്ര തുടങ്ങിയ പരസ്യചിത്രങ്ങളിലും താരം എത്തി. പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ചിത്രമായ ബിയോണ്ട് l ക്ലൗഡ് എന്ന ചിത്രത്തിൽ നായികയായി വേഷമിട്ട ഇടുകയും ചെയ്തിരുന്നു.. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വല്യ ആരാധകരാണ് ഉള്ളത്.

അല്പം ഗ്ലാമർ രീതിയിൽ ഉള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.ട്വിറ്ററിൽ ചോദ്യോത്തര പരിപാടിയിൽ പങ്കെടുത്തപ്പോൾ മാളവിക ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ശ്രദ്ധേയമായ ഒരു മറുപടിയും ചോദ്യമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മാളവികയുടെ പ്രതിശ്രുതവരൻ എങ്ങനെയായിരിക്കണമെന്ന് നടി ആഗ്രഹിക്കുന്നു എന്നായിരുന്നു ചോദ്യം. അതിനു മൂന്ന് ഓപ്ഷൻ നൽകിയ അതിൽ നടിയോട് ഒരെണ്ണം തെരഞ്ഞെടുക്കുവാൻ ആണ് ആവശ്യപ്പെട്ടത്. കഠിനം ആയ രീതിയിലായിരുന്നു ഓപ്ഷൻ. ബുദ്ധിപൂർവ്വമായ അതിൽ നിന്ന് രക്ഷപെടുകയായിരുന്നു നടി.

എങ്കിലും വളരെ മികച്ച ഒരു മറുപടി തന്നെ പറയുകയും ചെയ്തിരുന്നു. ഏത് നിറമുള്ള പുരുഷനെയാണ് മാളവിക വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് കറുപ്പ്,ഗോതമ്പ് നിറം, വെള്ള എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ആയിരുന്നു ആരാധകർ നൽകിയത്. ലിംഗ വിവേചനം ഇല്ലാത്ത ഒരാൾ മതി എന്നായിരുന്നു താരം മറുപടി നൽകിയത്. വളരെ മികച്ച ഒരു മറുപടിയായിരുന്നു. എല്ലാവരും സൗന്ദര്യത്തിനും പണത്തിനു പിന്നാലെ പോകുമ്പോൾ വ്യത്യസ്തമായ ചിന്തകൾ ഉള്ളവരും ഉണ്ടായിരുന്നത് വളരെയധികം അഭിമാനം നൽകുന്ന കാര്യം തന്നെയാണ്.

Most Popular

To Top