കോംപ്രമൈസ് ചെയ്യാമോന്ന് ചോദിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഗായത്രി സുരേഷ്.

കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്വന്തമായ സ്ഥാനം നേടിയ താരമായിരുന്നു ഗായത്രി സുരേഷ്.

കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന ഒരു താരം കൂടിയായിരുന്നു ഗായത്രി സുരേഷ്. താരം തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ്.

അതുകൊണ്ടു തന്നെ നിരവധി അഭിമുഖങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.. ഇപ്പോഴിതാ സിനിമയിൽ നേരിടേണ്ടി വന്ന കുറച്ച് അനുഭവങ്ങളെ പറ്റി ആണ് താരം മനസുതുറക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ ആരോടും അവസരം ചോദിക്കാറില്ല എന്നും അവസരം ചോദിക്കുന്ന തന്നെ ഭയങ്കര ടെൻഷൻ ഉള്ള കാര്യമാണ് എന്നും താരം പറയുന്നു. ഗായത്രിയുടെ വാക്കുകളിങ്ങനെ…

” സിനിമയിൽ അവസരത്തിനായി ആരോടും ചോദിക്കില്ല. നമ്മളെ കണ്ട് അവസരം വരികയാണെങ്കിൽ ഓക്കേ, പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെൻഷൻ ഉള്ള കാര്യമാണ്. സിനിമയിൽ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. കോംപ്രമൈസ് ചെയ്യാൻ ആകുമോ എന്ന് ചോദിച്ചിട്ടുണ്ട്. താല്പര്യം ഇല്ലെന്നാണ് പറഞ്ഞത്. പലരും പലതും ചോദിക്കും നമ്മളോട്. എങ്ങനെ പ്രതികരിക്കും എന്നതല്ലേ. ഇത് ട്രോൾ ചെയ്യുന്നത് പോലെയാണ്..

ആൾക്കാർ പലതും ചോദിക്കുന്നത് എങ്ങനെ മറുപടി കൊടുക്കുക എന്നതാണ്. താൽപര്യമില്ല എന്നാണ് പറയുക. അല്ലാതെ നിങ്ങൾ എന്നോട് എന്തിന് അത് ചോദിച്ചെന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലെന്നും പറയുന്നു. സോഷ്യൽ മാധ്യമങ്ങളെല്ലാം ഈ അഭിമുഖം വൈറലായി മാറി.

Leave a Comment

Your email address will not be published.

Scroll to Top