മഞ്ഞ കിളിയായി വർഷങ്ങൾക്കുശേഷം പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തി ഗോപികയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.|Actress Gopika’s new pictures go viral|

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു താരം തന്നെയാണ് ഗോപിക. ലജ്ജാവതിയേ നിന്റെ കള്ളകട കണ്ണിൽ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ഗോപികയെ പ്രേക്ഷകർ അധികവും സ്വീകരിച്ചത്. പിന്നീട് നിരവധി ആരാധകരും ഗോപികയ്ക്ക് ഉണ്ടായി എന്നതാണ് സത്യം. ഇപ്പോൾ ഗോപികയെ സിനിമയിൽ കാണാറില്ല.

സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് ഗോപിക വീണ്ടും ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. വിവാഹശേഷം വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിലൂടെയായിരുന്നു ഗോപിക എത്തിയത്. എന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്ന ഒരു നായിക തന്നെയായിരുന്നു ഗോപിക.

മലയാളത്തിലും തമിഴിലും ഒക്കെ സജീവമായ നായികയായി അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഗോപിക വിവാഹിതയായത്. വിവാഹത്തിനുശേഷം അയർലൻഡിലേയ്ക്ക് പറന്ന ഗോപികേ സ്റ്റേജ് ഷോകളിൽ പോലും വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കൂമായിരുന്നുള്ളു. ഇപ്പോഴിതാ അവധിക്ക് നാട്ടിലെത്തിയ താരം കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് പുറത്തു വരുന്നത്.

കുടുംബത്തോടൊപ്പമുള്ള സന്തോഷം നിമിഷത്തെയും ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആണ് പങ്കുവെച്ചത്. വിവാഹ ശേഷമാണ് താരം ഭാര്യ അത്ര പോര എന്ന സിനിമയിലെത്തിയത്. 20 20, വെറുതെ ഒരു ഭാര്യ,അണ്ണൻതമ്പി, മായാവി, കീർത്തിചക്ര, വേഷം തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന്റെ മികച്ച പ്രകടനം കാണുവാൻ സാധിച്ചു. 2008 ജൂലൈ 17നാണ് അയർലൻഡിൽ ജോലി ചെയ്യുന്ന മലയാളിയായ അജിലേഷിനെ താരം വിവാഹം ചെയ്യുന്നത്. പിന്നീട് ഭാര്യയായി കുടുംബസമേതം ലണ്ടനിൽ ജീവിക്കുകയാണ് ഗോപിക. വിവാഹത്തിനു ശേഷമുള്ള അഭിമുഖങ്ങളിൽ ഒക്കെ സിനിമയിൽ തനിക്ക് തിരികെ വരാൻ ആഗ്രഹമുണ്ട് എന്നും എന്റെ കുടുംബവും ഭർത്താവും അതിന് സപ്പോർട്ട് നൽകിയിട്ടുണ്ട് എന്നുമൊക്കെയാണ് പറഞ്ഞിട്ടുള്ളത്. 2013 കാലം വരെയൊക്കെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു.

എയർ ഹോസ്റ്റസ് എന്ന ആഗ്രഹത്തിൽ നിന്ന ഒരു പെൺകുട്ടിയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്. യഥാർത്ഥ പേര് ഗേളി എന്നാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളിൽ മഞ്ഞനിറത്തിലുള്ള വേഷത്തിൽ അതീവ സുന്ദരിയായി ആണ് ഗോപികയെ കാണാൻ സാധിച്ചിരിക്കുന്നത്. ഗോപികയുടെ ഭർത്താവിനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളെല്ലാം ഏറ്റെടുത്തു കഴിഞ്ഞു.
|Actress Gopika’s new pictures go viral|
