Entertainment

ഈശ്വരാ ഇത് നമ്മുടെ കണ്ണമ്മ തന്നെയാണോ..? കിടിലൻ ലുക്കിൽ ഗൗരിനന്ദയുടെ പുതിയ ചിത്രങ്ങൾ വൈറൽ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജു മേനോന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രത്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് കണ്ണമ്മ എന്ന കഥാപാത്രം.

ഗൗരി അവതരിപ്പിച്ച കണ്ണമ്മാ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. അത്രത്തോളം ശക്തമായ സ്ത്രീ കഥാപാത്രം ആയിരുന്നു കണ്ണമ്മ. ഒരു ഇടവേളയ്ക്കുശേഷമാണ് ശക്തമായ ഒരു കഥാപാത്രത്തെ ഗൗരി മലയാളത്തിൽ അവതരിപ്പിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ ഒരു സ്ത്രീ കഥാപാത്രം ഒരുപക്ഷേ ഗൗരിനന്ദ തന്നെയായിരിക്കും.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള 24 ഫിലിം ഫ്രെയിം അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. അവാർഡ് പങ്കുവെച്ചുകൊണ്ട് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മയ്ക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ആണ് ലഭിച്ചതിൽ എനിക്ക് വിനയവും അഭിമാനവുമുണ്ട്. നന്ദി 24 ഫ്രെയിംസ് ഫിലിം സൊസൈറ്റി, സന്തോഷമാണ് എന്നും ഈ അംഗീകാരത്തിന്. സച്ചി ചേട്ടനോടും സിനിമയുടെ മുഴുവൻ പ്രവർത്തകരോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു എന്നുമാണ് താരം പറഞ്ഞത്. സിനിമ ജീവിതത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് കണ്ണമ്മ എന്ന് ഗൗരി നന്ദ പറയുന്നുണ്ട്.

എല്ലാവരും തന്നെ കണ്ണമ്മാ എന്ന് വിളിക്കുമ്പോൾ തന്നെ തനിക്ക് വല്ലാത്ത ഒരു സമാധാനമാണ് തോന്നുന്നത്. കണ്ണമ്മയെപ്പോലെ എല്ലാ കാലത്തും എല്ലാവരും ശ്രദ്ധിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് ഒരുപാട് താൽപര്യമുണ്ട്. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്ന അയ്യപ്പൻ നായരുടെ ഭാര്യയുടെ വേഷത്തിലാണ് ഗൗരിനന്ദ എത്തുന്നത്. സിനിമയിൽ പൃഥ്വിരാജും ഒത്തുള്ള താരത്തിന്റെ രംഗമായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തിയേറ്ററിൽ കൈയ്യടി ഉണർത്തി ഈ രംഗം ബോക്സോഫീസിൽ വലിയ രീതിയിൽ തന്നെ ചലനം സൃഷ്ടിച്ചിരുന്നു. പൃഥ്വിരാജിനൊപ്പം കട്ടക്ക് പിടിച്ച് നിൽക്കുവാൻ ഗൗരി നന്ദയുടെ കണ്ണമ്മയ്ക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ വായടപ്പിക്കാൻ കഴിവുള്ള ഡയലോഗ് ഡെലിവറി ആയിരുന്നു കണ്ണമ്മയ്ക്ക് ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആ കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് ശേഷം ഗൗരിനന്ദയുടെ ആരാധക നിരയിൽ വലിയതോതിൽ തന്നെ ഒരു വ്യത്യാസം കാണാൻ സാധിച്ചിരുന്നു. പിന്നീട് അത് വർദ്ധിക്കുകയായിരുന്നു ചെയ്തത്. എത്രയൊക്കെ മികച്ച കഥാപാത്രങ്ങൾ താരം ഇനി ചെയ്തു എങ്കിലും കണ്ണമ്മ എന്ന കഥാപാത്രം അത്രമേൽ പ്രിയപ്പെട്ടതായി നിലനിൽക്കുക തന്നെ ചെയ്യും.

Most Popular

To Top