ഒന്ന് ജീവിക്കാൻ അനുവദിക്കൂ..! പൊട്ടിത്തെറിച്ചു നടി കാജൽ രംഗത്ത് .

തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നടിയായിരുന്നു കാജൽ അഗർവാൾ.
ഒരുപിടി മനോഹരമായ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ താരം ഗർഭിണിയാണ്. ഗർഭിണിയായ സ്ത്രീകളിൽ ശരീരഭാരം പൊതുവേ വർദ്ധിക്കുന്ന സാഹചര്യം കാണുന്നുമുണ്ട്. ഇതിൽ വിമർശിക്കുവാൻ തക്കവണ്ണമുള്ള കാര്യങ്ങൾ ഒന്നും ഇല്ലെന്നാണ് ഇപ്പോൾ നടി കാജൽ അഗർവാൾ പറയുന്നത്..ഗർഭിണിയായിരിക്കുന്ന സമയത്ത് നേരിടേണ്ടി വന്നിരുന്ന അനുഭവങ്ങളെയും ബോഡി ഷെമിങ്ങുളെപ്പറ്റി ഒക്കെ പ്രതികരിക്കുകയാണ് താരം. വാക്കുകൾ ഇങ്ങനെയാണ്.. ” ഗർഭിണി ആയിട്ടുള്ള തൻറെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളിലെല്ലാം ശരീരത്തിന് വണ്ണം കൂടിയിട്ടുണ്ട്. ഇതിനെതിരെ ആളുകൾ പരിഹസിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ താരം തനിക്കെതിരെ പരിഹസിച്ചവർക്ക് ഒരു കുറിപ്പ് ആയി ആയിരുന്നു എത്തിയത്. ജീവിതത്തിൽ ഏറ്റവും മനോഹരവും പ്രധാനപ്പെട്ടതുമായ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം തൻറെ ശരീരഘടനയിൽ എന്തിന് വേറെ തൊഴിലിടങ്ങളിൽ നിന്ന് പോലും മാറ്റങ്ങൾ വന്നു. എന്നാൽ ഇത്തരത്തിൽ മറ്റുള്ളവർക്കെതിരെ ബോഡി ഷെയ്മിങ് ആയി മറ്റും പരിഹസിക്കുന്നതും നല്ലത് അല്ല. ഇത്തരത്തിൽ മറ്റുള്ളവർക്കെതിരെ മോശം കമൻറുകൾ ഒരിക്കലും ആരെയും സഹായിക്കില്ല എന്നും താരം ഈ കുറിപ്പിലൂടെ പറയുന്നു.

സ്വയം ജീവിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും കൂടി ജീവിക്കാൻ അനുവദിക്കൂ എന്നാണ് കാജൽ ഇത്തരം ആളുകൾക്ക് മറുപടിയായി പറയുന്നത്. തമിഴ് സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന നടി വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത്. ഗർഭിണിയായ സന്തോഷം അടുത്ത സമയത്ത് പങ്കുവയ്ക്കുകയും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വലിയ ആശംസകൾ ആയിരുന്നു ലഭിച്ചത്.

ഗർഭകാലത്ത് ശരീര ഭാരം വർദ്ധിക്കുന്നത് അത്ര വലിയ കാര്യമല്ലെന്നും, സ്വാഭാവികമായ പ്രക്രിയയാണെന്നും ഒക്കെയാണ് ചിലർ കമൻറ് ബോക്സിൽ വന്നു പറഞ്ഞിരിക്കുന്നത്. വിജയ്ക്കൊപ്പം അടക്കം തമിഴിലെ പ്രമുഖ താരങ്ങളുടെ എല്ലാം നായികയായെത്തിയ താരം കൂടിയായിരുന്നു കാജൽ.

Leave a Comment

Your email address will not be published.

Scroll to Top