മകന് പേരിട്ട് മൈഥിലി. പേര് സൂപ്പർ എന്ന് പ്രേക്ഷകർ. ഇതാ സൂപ്പർ താരത്തിന്റെ മകളുടെ പേരല്ലേ എന്ന് പ്രേക്ഷകർ |Actress Mydhili son name ceremony

മകന് പേരിട്ട് മൈഥിലി. പേര് സൂപ്പർ എന്ന് പ്രേക്ഷകർ. ഇതാ സൂപ്പർ താരത്തിന്റെ മകളുടെ പേരല്ലേ എന്ന് പ്രേക്ഷകർ |Actress Mydhili son name ceremony

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കയറിയ താരമാണ് മൈഥിലി. പിന്നീട് നിരവധി അനവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് പരിചിതമായത് സോൾട്ട് & പേപ്പർ എന്ന ചിത്രമാണ്. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് താരം പിന്നീട് വിവാഹിതയായ ശേഷമാണ് ലൈംലൈറ്റിലേക്ക് തിരികെ എത്തിയിരുന്നത്. അടുത്ത സമയത്തായിരുന്നു താരം ഒരു കുഞ്ഞിനെ ജന്മം നൽകിയിരുന്നത് കുഞ്ഞിനെ വിശേഷങ്ങളൊക്കെ തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

നിരവധി ആളുകൾ ആയിരുന്നു താരത്തിനെയും ഭർത്താവിനെയും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴത്തെ കുട്ടിയുടെ പേര് പുറത്ത് വിടുകയാണ് താരവും. ഭർത്താവും നീൽ സമ്പത്ത് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട് . ഈ ലോകത്തേക്ക് സ്വാഗതം നീൽ എന്നും ചിത്രത്തിന് താഴെ ക്യാപ്ഷൻ ആയി നൽകി. അതേസമയം ഒരു പൗർണമി ദിനത്തിലാണ് കുട്ടി ജനിച്ചത് എന്നും വിജയവും ആവേശവും മേഘവും എന്നൊക്കെയാണ് പേരിന്റെ അർത്ഥം എന്നും പറയുന്നുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ മികച്ച ആശംസകൾ ആയി എത്തിയിരിക്കുന്നത്.

ഇരുവരും തമ്മിൽ വളരെ മികച്ച രീതിയിലുള്ള ഒരു ബന്ധമാണ് മുന്നോട്ട് പോകുന്നത് എന്നും ഈ സ്നേഹം ഇതുപോലെ തന്നെ നിലനിൽക്കണമെന്ന് ഒക്കെ പ്രേക്ഷകർ അറിയിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിന് കൂടുതൽ നിറമേകാൻ നീലിന് കഴിയട്ടെ എന്നും നിങ്ങളുടെ സന്തോഷങ്ങളിൽ കൂടുതൽ വർണ്ണങ്ങൾ നീ വിടർത്തട്ടെ എന്നും പലരും കമന്റ് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം കഴിഞ്ഞ കുറച്ചു നാളുകളായി സജീവ സാന്നിധ്യം കൂടിയാണ് മൈഥിലി. താരത്തിന്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകർ വലിയ സ്വീകാര്യതയോടെ ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇടയ്ക്ക് താരം പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾക്കൊക്കെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. നടി കാജൽ അഗർവാളിന്റെ മകന്റെ പേരും ഇതുതന്നെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
Story Highlights: Actress Mydhili son name ceremony