പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന് കഥ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മൈഥിലി.

പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മൈഥിലി മാറുകയായിരുന്നു ചെയ്തത്.നിരവധി ആരാധകരെ മൈഥിലി സ്വന്തമാക്കിയിരുന്നു.സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ മൈഥിലി തൻറെ ഇടം സ്വന്തമാക്കുകയായിരുന്നുവെന്ന് പറയുന്നതാണ് സത്യം.

ഇപ്പോൾ അറിയാൻ സാധിക്കുന്നത് മൈഥിലിയുടെ പുതിയ വാർത്തയാണ് പുറത്ത് വരുന്നത്. ഗുരുവായൂർ വച്ചു താരം വിവാഹിതയായി എന്നതാണ് ആ വാർത്ത. ആരെയുമറിയിക്കാതെ ഉള്ള ഒരു വിവാഹമായിരുന്നു. കുറെ കാലങ്ങളായി സോഷ്യൽ മാധ്യമങ്ങളിൽ നിന്ന് എല്ലാം മാറി നിൽക്കുക ആയിരുന്നു താരം.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത മാറിനിൽക്കുകയായിരുന്നു താരം. സിനിമയിലും വളരെ വലുതായി താരം എത്തിയിരുന്നില്ല. മോഹൻലാൽ നായകനായ ലോഹം എന്ന ചിത്രത്തിലായിരുന്നു മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചിരുന്നത്.

സിനിമയിൽ നിന്നും വലിയൊരു അകലം തന്നെയായിരുന്നു താരം എടുത്തത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്തയാണ് എല്ലാവരുടെയും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന. നിരവധി ആരാധകരാണ് ആശംസകൾ അർപ്പിക്കുന്നത്. നടി അനുമോളാണ് താരം വിവാഹിതയായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വരന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഇതുവരെ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.