Entertainment

സ്ത്രീകൾ സമൂഹത്തിൽ ഇന്നും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് ചിത്രങ്ങളിലൂടെ തുറന്നു കാണിച്ചു നടി നിമിഷ. |Actress Nimisha opened up about the insecurity that women still feel in the society through images.

സ്ത്രീകൾ സമൂഹത്തിൽ ഇന്നും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് ചിത്രങ്ങളിലൂടെ തുറന്നു കാണിച്ചു നടി നിമിഷ

സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് നിമിഷ സജയൻ. വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ സിനിമയിൽ തന്റെതായ ഇടം നേടാൻ സാധിച്ച വ്യക്തിയെന്ന് നിമിഷയെ വിളിക്കാവുന്നതാണ്. സുരാജ് വെഞ്ഞാറമൂടിനെ നായികനാക്കി ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ തുടക്കം. പിന്നീട് നിരവധി സ്ത്രീ ശക്തമായ ചിത്രങ്ങളുടെ ഭാഗമായി നിമിഷം മാറുകയും ചെയ്തിരുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രമാണ് നിമിഷയുടെ വളരെയധികം ശ്രദ്ധ നേടിയ ചിത്രം. ഇപ്പോൾ നിമിഷ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരിക്കുന്നത് ചില ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഈ ചിത്രങ്ങളിലൂടെ നിമിഷ തന്റെ മനസ്സിൽ ഉള്ള ചില കാര്യങ്ങളെ കുറിച്ചാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരിക്കുന്നത്. നിമിഷ തന്നെ വരച്ച ചിത്രങ്ങൾ ആണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചും അരാജകത്വത്തെ കുറിച്ചും ഒക്കെ വിശദമായി തന്നെ ഈ ചിത്രങ്ങളിലൂടെ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

ഈ സമൂഹത്തോട് തനിക്ക് വിളിച്ചു പറയാനുള്ള പലകാര്യങ്ങളും ഈ ഒരു ചിത്രത്തിലൂടെ തന്നെ പറയുകയാണ് നിമിഷ എന്നാണ് പ്രേക്ഷകരും പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ സ്വാഗതം ചെയ്തു സോഷ്യൽ മീഡിയ. മാലിക് തൊണ്ടിമുതലും ദൃക്സാക്ഷി കളും തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചിരുന്നത്. നായാട്ട്, മാലിക്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, തൊണ്ടിമുതലും ദൃക്സാക്ഷികളും തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള ചിത്രങ്ങൾ. നിലവിൽ ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലാണ് നിമിഷ അഭിനയിക്കുന്നത്.

പലപ്പോഴും വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് നിമിഷ. നിരവധി ഷോർട്ട് ഫിലിമുകളിലും നിമിഷ പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രെദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
Story Highlights:Actress Nimisha opened up about the insecurity that women still feel in the society through images.

സ്ത്രീകൾ സമൂഹത്തിൽ ഇന്നും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് ചിത്രങ്ങളിലൂടെ തുറന്നു കാണിച്ചു നടി നിമിഷ. |Actress Nimisha opened up about the insecurity that women still feel in the society through images.

Most Popular

To Top