Entertainment

നടി സാമാന്തയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചു..! ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോയിരിക്കുകയാണ്|Actress Samantha has been diagnosed with this disease..!

നടി സാമാന്തയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചു..! ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോയിരിക്കുകയാണ്|Actress Samantha has been diagnosed with this disease..!

ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സമാന്ത. നിരവധി ആരാധകരാണ് നടിക്ക് മലയാളത്തിലുള്ളത്. വിവാഹമോചന ശേഷം ആണ് സോഷ്യൽ മീഡിയയിലും സിനിമയിലുമൊക്കെ വീണ്ടും സാമന്ത സജീവമായി തുടങ്ങുന്നത്. നാഗ ചൈതന്യയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും ഒക്കെ സമാന്തയെയും മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ കാരണം ആക്കിയിരുന്നു. സാമന്ത തിരികെയെത്തിയത് പുഷ്പ എന്ന ചിത്രത്തിൽ ഒരു ഐറ്റം സോങ്ങിലൂടെ ആയിരുന്നു.

ആണ്ടവ എന്നു തുടങ്ങുന്ന ആ ഗാനം വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ശേഷം നയൻതാര വിജയ് സേതുപതി എന്നിവർക്കൊപ്പം കാത്തുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനമായിരുന്നു സമാന്ത കാഴ്ച വച്ചിരുന്നത്. ഇപ്പോൾ കുറച്ചു നാളുകൾ ആയി സാമന്ത സോഷ്യൽ മീഡിയയിൽ ഒന്നുമാത്ര സജീവമായി കാണാൻ സാധിക്കുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് പ്രേക്ഷകരും ഇപ്പോൾ തിരക്കി കൊണ്ടിരിക്കുകയാണ്. അമേരിക്കയിലേക്ക് സമാന്ത പുറപ്പെട്ടുകഴിഞ്ഞു എന്ന രീതിയിലുള്ള വാർത്തകളായിരുന്നു പുറത്തു വന്നത്. ചില ചർമ്മ രോഗ സാധ്യതകളെ തുടർന്നാണ് താരമിപ്പോൾ അമേരിക്കയിലേക്ക് യാത്രപുറപ്പെട്ടത് എന്നും അറിയാൻ സാധിക്കുന്നുണ്ട്.

സൂര്യപ്രകാശം ചർമ്മത്തിലേക്ക് അടിക്കുന്ന സമയത്ത് അതുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ സമാന്തയുടെ ചർമത്തിന് ഉള്ളത് എന്നും, അതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണ് ഇപ്പോൾ താരം ഒരു ഡോക്ടറെ സമീപിക്കുകയും ഇതിന് വേണ്ടി അമേരിക്കയിലേക്ക് എത്തിയതും എന്ന് വാർത്തകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സൂര്യപ്രകാശം ഏൽക്കുമ്പോൾ വസ്ത്രങ്ങൾ മറക്കപെടാത്ത ഭാഗത്ത് ചൊറിച്ചിലും പാടുകളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കൈയുടെ പുറം ഭാഗങ്ങളിലും കഴുത്തിന് പിൻവശം ഒക്കെ തന്നെ കാണുന്നുണ്ട്. അതുപോലെതന്നെ ഇത് പാദങ്ങളിലും കാണപ്പെടാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒക്കെ സജീവമായിരുന്നു താരത്തെ ഇപ്പോൾ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലും കാണാൻ കഴിയുന്നില്ല. ചികിത്സയിൽ ആണ് താരം എന്നാണ് അറിയുന്നത്. എപ്പോഴാണ് തിരിച്ചെത്തിയത് എന്ന് ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ തരത്തിൽ നിന്നും ഉണ്ടായിട്ടുമില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
Story Highlights:Actress Samantha has been diagnosed with this disease..!

നടി സാമാന്തയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചു..! ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോയിരിക്കുകയാണ്|Actress Samantha has been diagnosed with this disease..!

Most Popular

To Top