ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം..! വിജയ് ബാബുവിനെ പറ്റി ചോദിച്ച ഒരാൾക്ക് തഗ് മറുപടിയുമായി ‘സാന്ദ്ര തോമസ്’.!!

കഴിഞ്ഞ ദിവസമായിരുന്നു നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു പെൺകുട്ടി പരാതിയുമായി എത്തിയിരുന്നത്.

ഈ സാഹചര്യത്തിൽ എല്ലാവരും ഉറ്റു നോക്കിക്കൊണ്ടിരുന്നത് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിൻറെ പ്രതികരണത്തിന് വേണ്ടിയായിരുന്നു. കാരണം ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഒരു പ്രശ്നം വരികയും ഇവർ പിരിയുകയായിരുന്നു ചെയ്തത്. ആ സമയത്ത് വിജയ് ബാബുവും സാന്ദ്രാ തോമസ് പരാതി നൽകുകയും ചെയ്തിരുന്നു.

വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞദിവസം സാന്ദ്രാ തോമസ് ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കു വച്ചിരിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം കാശ്മീരിൽ അടിച്ചു പൊളിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അതിന് ഇപ്പോൾ വിജയ് ബാബുവിനെ കുറിച്ച് ഒരു കമൻറ് വന്നിരിക്കുകയാണ്. വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് അങ്ങനെയാണ് ആ കമൻറ് അതിനെ താഴെ സാന്ദ്ര തോമസ് മറുപടി നൽകുകയും ചെയ്തിട്ടുണ്ട് .

ഒറ്റവാക്കേയുള്ളൂ സൈക്കോ. ഇങ്ങനെയാണ് പറഞ്ഞത്. നല്ല സുഹൃത്തുക്കളായിരുന്നു ഇവർ. പല അഭിമുഖങ്ങളിലും ഇവരുടെ സൗഹൃദത്തെ പറ്റി വാചാലയായിട്ടുണ്ട്.ഇരുവരും പിണങ്ങി എന്നതും മർദ്ദിക്കാൻ ശ്രമിച്ചു എന്നതും ഒക്കെ വലിയ വാർത്തയായി തന്നെ വരികയും ചെയ്തതായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ സാന്ദ്ര തോമസിൻറെ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

വിജയ് ബാബുവിൻറെ സ്വഭാവം എന്താണെന്ന് തുറന്നുകാണിക്കുന്ന പോലെയായിരുന്നു സാന്ദ്ര തോമസിൻറെ കമൻറ്. ഇതിനു താഴെ നിരവധി ആളുകൾ അഭിപ്രായങ്ങളുമായി വരികയും പലരും ചിരിക്കുന്ന ഇമോജി ഇതിന് മറുപടിയായി ഇടിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് .ഇതുവരെ സാന്ദ്രാ തോമസ് ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതൊരു പ്രതികരണം തന്നെയാണ് എന്ന നിലയിലാണ് ആരാധകർ കാണുന്നത്.

Leave a Comment

Your email address will not be published.

Scroll to Top