Entertainment

നടി ഷംന കാസിം വിവാഹിത ആയി, വിവാഹം ആരെയും അറിയിച്ചില്ലേന്ന് പ്രേക്ഷകർ | Actress Shamna Kasim got married

നടി ഷംന കാസിം വിവാഹിത ആയി, വിവാഹം ആരെയും അറിയിച്ചില്ലേന്ന് പ്രേക്ഷകർ | Actress Shamna Kasim got married

മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ മനസ്സിൽ തന്റെതായ ഇടം നേടാൻ സാധിച്ചു താരമാണ് ഷംന കാസിം. അന്യഭാഷയിലേക്ക് ആയിരുന്നു താരം ചേക്കേറിയത്. അന്യഭാഷാ ചിത്രങ്ങളിൽ സ്വന്തമായി ഒരു ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചു. മോഹൻലാൽ നായകനായി എത്തിയ അലിഭായി എന്ന ചിത്രമായിരുന്നു നടിയുടെ അഭിനയ ജീവിതത്തിൽ വലിയ തോതിലുള്ള ഒരു മാറ്റങ്ങൾക്ക് തുടക്കമായി. അലിഭായി, ചട്ടക്കാരി എന്ന ചിത്രത്തിൽ നായികയായി താരം എത്തിയിരുന്നു.

അതുവരെ സഹോദരി വേഷങ്ങളിൽ മാത്രം തിളങ്ങി നിന്ന നടി പെട്ടെന്നാണ് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് മലയാളത്തിലെത്തുന്നത്. ചട്ടക്കാരി എന്ന ചിത്രം വലിയൊരു കരിയർ ബ്രെക്ക് തന്നെയായിരുന്നു നടിക്ക് നൽകിയിരുന്നത്. ഷംന വിവാഹിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഷംന വിവാഹിതയാവാൻ പോവുകയാണെന്ന് ഇതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടായിരുന്നു താരം തന്റെ സന്തോഷ വാർത്തയെക്കുറിച്ച് അറിയിച്ചിരുന്നത്. ഷംന വിവാഹിതയായി എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്.

സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതത്തിലേക്ക് എല്ലാവരുടെയും അനുഗ്രഹത്തോടെ തങ്ങൾ കടക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഷംന കാസിം ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നടി വിവാഹിതയായ വിവരം ആരെയും അറിയിച്ചിരുന്നില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. കുറച്ചു കാലങ്ങളായി ഫോട്ടോഷൂട്ടിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ്. കാരണം നടി പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വലിയതോതിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. ഒരു മില്യണിലധികം ആരാധകരാണ് സോഷ്യൽ മീഡിയയിൽ മാത്രം നടിയെ ഫോളോ ചെയ്യുന്നത്.
Story Highlights: Actress Shamna Kasim got married

നടി ഷംന കാസിം വിവാഹിത ആയി, വിവാഹം ആരെയും അറിയിച്ചില്ലേന്ന് പ്രേക്ഷകർ | Actress Shamna Kasim got married

Most Popular

To Top