Entertainment

ആ പ്രത്യേക ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു. സുബി സുരേഷ് വിവാഹിതയാവാൻ പോകുന്നു വരന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം! Subi Suresh is going to get married

ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സുബി സുരേഷ്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വീട്ടിലെ ഒരംഗത്തെ പോലെയാണ് സുബിയെ കാണുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സുബി സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ തന്നെ ആരോഗ്യാവസ്ഥ ശരിയല്ല എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരുന്നത് ഇപ്പോൾ സുബി വീണ്ടും ഇൻസ്റ്റഗ്രാമിൽ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുബിയോട്. കാരണം സുബിയുടെ കുസൃതി നിറഞ്ഞ സംസാരം തന്നെയാണ്.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടിയിൽ മികച്ച ഒരു അവതാരിക കൂടിയാണ് താനെന്ന് കാണിച്ചു തന്നു സുബി സുരേഷ്. സുബിയുടെ വിശേഷങ്ങൾ എന്നും ആരാധകർക്ക് ഇഷ്ടമുള്ള വിഷയം ആണ്. ഇപ്പോഴും വിവാഹിതയാവാതെ ഒറ്റയ്ക്ക് ഒരു ജീവിതം നയിക്കുകയാണ് സുബി. ജീവിതത്തിൽ താൻ സന്തോഷവതിയാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് സുബിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് പങ്ക്വച്ചിരിക്കുന്നത്.

പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിരിക്കുകയാണ്. അതോടൊപ്പം തന്നെ സുബിയുടെ അരികിലായി ഒരു പുരുഷൻ നിൽക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ അരികിൽ നിൽക്കുന്ന പുരുഷന്റെ പാതി ഭാഗം മാത്രമാണ് കാണാൻ സാധിക്കുന്നത്.

മുഖം വ്യക്തമല്ലാത്ത രീതിയിലാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സുബി നൽകിയ ക്യാപ്ഷനും ശ്രദ്ധനേടുന്നു. ആ പ്രത്യേക ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു എന്നാണ് സുബി പറയുന്നത്.

അതോടെ വിവാഹിതയാവാൻ പോവുകയാണോ സുബി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഏതെങ്കിലും പരിപാടിക്ക് വേണ്ടിയുള്ള ഒരു പ്രത്യേക മേക്ക് ഓവർ ആണോ ഇത് എന്നും പ്രേക്ഷകർക്ക് സംശയമുണ്ട്. കാരണം ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ രസകരമായ ചില ചിത്രങ്ങളൊക്കെ ഇട്ടു പ്രേക്ഷകരെ അമ്പരപ്പിക്കുന്നത് സുബിയുടെ സ്ഥിരം പരിപാടിയാണ്. അതിനാൽ തന്നെ മുഴുവനായി ഇത് വിശ്വസിക്കുവാനും പ്രേക്ഷകർക്ക് സാധിക്കുന്നില്ല.

എന്നാൽ തനിക്ക് ആശംസകൾ അറിയിച്ചവർക്കൊക്കെ സുബി നന്ദിയും പറഞ്ഞിട്ടുണ്ട്. അതോടെ സുബി വൈകിയവേളയിൽ വിവാഹിതയാവാൻ തീരുമാനിച്ചോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെ ആവുകയാണെങ്കിൽ നല്ലൊരു ജീവിതം നേരുന്നു എന്നും പ്രേക്ഷകർ പറയുന്നുണ്ട്. നല്ല തീരുമാനമാണെന്നും മുൻപോട്ടു പോകു എന്നും ആശംസിക്കുന്നു. നല്ലതല്ലേ ഒരു കൂട്ട് ഉള്ളത് എന്നുമൊക്കെയാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്.

Story Highlights: Subi Suresh is going to get married, the actor shared pictures of the groom

ആ പ്രത്യേക ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു. സുബി സുരേഷ് വിവാഹിതയാവാൻ പോകുന്നു വരന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം! Subi Suresh is going to get married

Most Popular

To Top
$(".comment-click-15466").on("click", function(){ $(".com-click-id-15466").show(); $(".disqus-thread-15466").show(); $(".com-but-15466").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });