Entertainment

“തന്റെ പ്രിയപ്പെട്ട അഭിനേത്രി കാവ്യാ മാധവൻ ആണ്. കാവ്യ തന്നെ അമ്പരപ്പെടുത്തിയിട്ടുണ്ട്.” – അടൂർ ഗോപാലകൃഷ്ണൻ|Adoor Gopalakrishnan talkes about His favorite actress is Kavya Madhavan. Kavya herself has been surprised.”

“തന്റെ പ്രിയപ്പെട്ട അഭിനേത്രി കാവ്യാ മാധവൻ ആണ്. കാവ്യ തന്നെ അമ്പരപ്പെടുത്തിയിട്ടുണ്ട്.” – അടൂർ ഗോപാലകൃഷ്ണൻ|Adoor Gopalakrishnan talkes about His favorite actress is Kavya Madhavan. Kavya herself has been surprised.”

അറിയപ്പെടുന്ന സംവിധായകനും എഴുത്തുകാരനും ഒക്കെയാണ് അടൂർ ഗോപാലകൃഷ്ണൻ. ഒരു അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുക എന്ന് പറയുന്നത് വലിയ ഭാഗ്യമാണ് എന്നാണ് താരങ്ങളെല്ലാം കരുതാറുള്ളത്. ഇദ്ദേഹം ചെയ്ത സിനിമകളെല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയവയുമാണ്. സ്വയംവരം, കൊടിയേറ്റം, മതിലുകൾ, നാലു പെണ്ണുങ്ങൾ, പിന്നെയും തുടങ്ങിയ ഒരുപിടി മനോഹരമായി ചിത്രങ്ങൾ മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അടുത്തകാലത്ത് ചില വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേര് ഉയർന്നു വന്നിരുന്നു.

വലിയ വിമർശനം നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. തന്റെ പ്രിയപ്പെട്ട നടിയെ കുറിച്ച് ഇപ്പോൾ സംവിധായകൻ ഒരു നടിയെക്കുറിച്ച് തുറന്ന് പറയുകയാണ്. തന്റെ സിനിമയിലേക്ക് കഥാപാത്രങ്ങളുമായി താരങ്ങൾ എത്രത്തോളം യോജിക്കുന്നു എന്നതാണ് താൻ മാനദണ്ഡമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. കാസ്റ്റിംഗ് പകുതിയും അഭിനേതാവിനെ ആശ്രയിച്ചാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാത്തതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. മോഹൻലാലിന്റെ നല്ല റൗഡി ഇമേജ് തനിക്കൊരു പ്രശ്നമാണ് എന്നും അതുകൊണ്ടാണ് തന്റെ സിനിമകളിൽ മോഹൻലാൽ ഇല്ലാതിരുന്നത് എന്നും ആണ് അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്.

ആ ഇമേജ് മാറ്റി കളയാൻ സാധിക്കില്ല എന്ന് അടൂര് കൂട്ടിച്ചേർത്തിരുന്നു. തന്റെ പ്രിയപ്പെട്ട നടൻ പി കെ നായരാണ് എന്നും നടി കാവ്യാ മാധവൻ ആണ് എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നുണ്ട്. കാവ്യയുടെ പ്രകടനം തന്നെ അമ്പരപെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട് അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലായിരുന്നു കാവ്യാ മാധവൻ അവസാനമായി അഭിനയിച്ചിരുന്നതും. അതിനുശേഷം കാവ്യയുടെ ഒരു ചിത്രം റിലീസ് ചെയ്തിട്ടില്ല. പിന്നീട് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് മാറുകയായിരുന്നു കാവ്യ. വലിയ ചലനങ്ങൾ ഒന്നും ബോക്സ് ഓഫീസിൽ സൃഷ്ടിക്കാൻ പിന്നെയും എന്ന ചിത്രത്തിന് സാധിച്ചില്ല എങ്കിലും കാവ്യയുടെ കരിയറിലെ ഒരു മികച്ച ചിത്രമായി പിന്നെയും എന്ന ചിത്രം മാറിയിട്ടുണ്ട് എന്നത് ഉറപ്പാണ്.
Story Highlights: Adoor Gopalakrishnan talkes about His favorite actress is Kavya Madhavan. Kavya herself has been surprised.”

Most Popular

To Top