എവിടുന്നാണ് ഇത്തരം മാട്രിമോണികൾക്ക് പത്താം നൂറ്റാണ്ടിലെ ആശയങ്ങൾ കിട്ടുന്നത്?ശ്രെദ്ധ നേടുന്നു കുറിപ്പ്.

എവിടുന്നാണ് ഇത്തരം മാട്രിമോണികൾക്ക് പത്താം നൂറ്റാണ്ടിലെ ആശയങ്ങൾ കിട്ടുന്നത്?ശ്രെദ്ധ നേടുന്നു കുറിപ്പ്.

പരസ്യങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ വരുത്തുന്ന സ്വാധീനം ചെറുതല്ല. വലിയതോതിൽ തന്നെയാണ് പരസ്യങ്ങൾ എല്ലാം നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറി. അത്തരത്തിലുള്ള ഒരു പരസ്യമാണ് ഇപ്പോൾ നമ്മൾ കാണുന്നത്. പല മാട്രിമോണിയൽ കോളകളുടെയും ഈ പരസ്യങ്ങളിൽ വരുന്ന പ്രേമേയത്തിന് ഒരു പ്രത്യേകതയുണ്ട്. ഭക്ഷണത്തിലൂടെ അല്ലെങ്കിൽ പാചകത്തിലൂടെ മാത്രമേ ഒരു പുരുഷന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീക്ക് കയറാൻ സാധിക്കു എന്ന രീതിയിലാണ് പലപ്പോഴും ഇങ്ങനെ ഒന്ന് വരുന്നത്. അതുകൊണ്ടുതന്നെ അതിനെ വിമർശിച്ചു കൊണ്ട് റോർ ഓഫ് വുമൺ സൈലൻസ് എന്ന ഒരു ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

എബിയുടെ പ്രസവിപ്പിക്കൽ കഴിഞ്ഞപ്പോ അടുത്തത് ജോമോന്റെ മീൻകറി ആയി.എവിടുന്നാണ് ഇത്തരം മാട്രിമോണികൾക്ക് പത്താം നൂറ്റാണ്ടിലെ ആശയങ്ങൾ കിട്ടുന്നത്?പുരുഷന്റെ ഹൃദയത്തിലേക്ക് ഉള്ള വാതിൽ അവന്റെ വയറ്റിലൂടെയാണെന്ന് പണ്ട് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന തള്ളമാരെ കണ്ടിട്ടുണ്ട്. ഇപ്പോഴും പാചകവും അടുക്കളയും പെണ്ണുങ്ങൾ തന്നെ ചുമക്കണം. ഭർത്താവിന് വെച്ചു വിളമ്പി സന്തോഷിപ്പിക്കണം ഇങ്ങനെ സേവിച്ചാൽ മാത്രമേ സ്ത്രീജന്മം പൂർണ്ണമാകൂ.അടുക്കളയിൽ വീട്ടിലെ ആണുങ്ങൾക്ക് വെച്ചു വിളമ്പാൻ മാത്രം മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകൾ ധാരാളം ഉണ്ട്. നാലു നേരം തിന്നാൻ വേണ്ടി മാത്രം കയ്യും കഴുകി വന്നിരിക്കുന്നവർ വിചാരിക്കുന്നത് ഇത് അവരുടെ അവകാശം ആണെന്നാണ്.

ഇപ്പോഴും പെണ്ണുങ്ങൾ തന്നെ പാചകം ചെയ്താലേ ജോമോനെ പോലുള്ളവർക്ക് ഇറങ്ങൂ. ഭർത്താവിനെ സന്തോഷിപ്പിക്കാൻ നന്നായി പാചകം പഠിക്കൂ പെൺകുട്ടികളേ എന്ന് വിവക്ഷ!ഇഷ്ടക്കേടുകൾ ഒക്കെ ഇഷ്ടങ്ങളാക്കുന്ന ‘നവ ‘ ആശയങ്ങൾക്ക് വേണ്ടി കട്ട വെയ്റ്റിങ്ങ്.ലോകത്ത് എന്ത് പുരോഗമനം നടന്നാലും ശെരി പെണ്ണുങ്ങളുടെ ജീവിതം നന്നാകാൻ ഞങ്ങൾ അനുവദിക്കില്ല എന്ന ആ ആറ്റിട്യൂഡ് ഉണ്ടല്ലോ.. നമിച്ചു

Leave a Comment

Your email address will not be published.

Scroll to Top