Entertainment

കുടുംബത്തോടൊപ്പം ഫ്ലാറ്റിൽ വന്നപ്പോഴാണ് ആദ്യം സാരിയിൽ കണ്ടയാളെ പിന്നീട് ജീൻസും ടീ ഷർട്ടും അണിഞ്ഞ് കണ്ടത്. വിജയ് യേശുദാസ് ദർശന പ്രണയം ശ്രദ്ധ നേടുന്നു.!!

ഗായകൻ വിജയ് യേശുദാസിന്റെ ജീവിതത്തിലെ താളപ്പിഴകൾ അടുത്ത കാലത്തായിരുന്നു പുറംലോകം അറിഞ്ഞിരുന്നത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു കോടിയിൽ എത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വിജയ് വാചാലനായത്.

ഭാര്യ ദർശനമായി പ്രശ്നങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങൾ ഉണ്ടെങ്കിലും മക്കളുടെ കാര്യത്തിൽ ഞങ്ങളൊന്നിച്ച് ആണെന്നാണ് വിവാഹമോചനത്തെക്കുറിച്ച് വിജയ് പറഞ്ഞത്. ഇരുവരും വിവാഹമോചിതരായി എന്ന രീതിയിൽ പലവട്ടം വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ അന്നൊന്നും വിജയി ഇതിനൊന്നും പ്രതികരിച്ചിരുന്നില്ല. ഈ സമയത്ത് ദർശനയുടെയും വിജയ് യേശുദാസിന്റെയും പ്രണയകഥ വീണ്ടും ഇടം പിടിക്കുകയാണ്.വർഷങ്ങൾ നീണ്ടു നിന്ന പ്രണയസാക്ഷ്യത്തിന് ശേഷമാണ് ഇരുവരും വീട്ടുകാരുടെ അനുഗ്രഹത്തോടെ ആശിർവാദത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നത്..

ഗായകൻ യേശുദാസിന്റെ സുഹൃത്തിന്റെ മകളായിരുന്നു ദർശന. 2007 ലാണ് ഇരുവരും വിവാഹിതരാകുന്നത്. വാക്കുകൾ ഇങ്ങനെയാണ്. 2002ലാണ് ദർശനയെ ആദ്യമായി കാണുന്നത്. ഷാർജ യിൽ വച്ച് നടന്ന ഒരു പരിപാടിക്ക് ഇടയിലാണ് കണ്ടത്. ആദ്യ കാഴ്ച അത്ര സുഖകരമായിരുന്നില്ല. ഷാർജയിലെ പരിപാടിക്കിടയിൽ വിജയിക്കും ഫുഡ്‌ പോയിസൺ ആയിരുന്നു പിടിച്ചത്. ആ ക്ഷീണത്തിൽ വരുന്ന സമയത്താണ് ആദ്യമായി ദർശനേ കാണുന്നത്. എന്നെ കാണുന്നതിനു മുൻപ് താൻ ഭയങ്കര ഡൗൺ ടു എർത്ത് ആണെന്നായിരുന്നു ദർശന കേട്ടത്.. എന്നാൽ അന്ന് ആരെയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു എന്നും വിജയ് പറയുന്നത്.

കുടുംബത്തോടൊപ്പം ഫ്ലാറ്റിൽ വന്നപ്പോഴാണ് ആദ്യം സാരിയിൽ കണ്ടയാളെ പിന്നീട് ജീൻസും ടീ ഷർട്ടും അണിഞ്ഞ് കണ്ടത്. അപ്പോഴാണ് 17 വയസ്സ് മാത്രമേ ദർശന ഉള്ളു എന്ന് മനസ്സിലായത്. പിന്നീട് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി മാറി. സുഹൃത്തുക്കൾ ആയതിനു ശേഷമാണ് ഞങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹം ആലോചിച്ചപ്പോൾ മകളെ ഡിഗ്രി കഴിയാതെ കെട്ടിച്ചു വിടില്ല എന്നാണ് ദർശനയുടെ അച്ഛൻ പറഞ്ഞത്. നാലു വർഷം പ്രണയിച്ചതിന് ശേഷം 2007 വിവാഹം കഴിക്കുകയായിരുന്നു. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ആണ് എനിക്ക് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്.

കോലക്കുഴൽ ലഭിച്ച പുരസ്കാരത്തിന് ഇരട്ടിമധുരം ആയിരുന്നു എന്ന് അന്ന് വിജയ് പറഞ്ഞിരുന്നു. ധനുഷ്മായുള്ള സൗഹൃദത്തെ പറ്റി സംസാരിച്ച സമയത്താണ് തന്റെ വിവാഹ ജീവിതം താളപ്പിഴകൾ നിറഞ്ഞതായിരുന്നു എന്നും ധനുഷിന്റെ ഭാര്യ ഐശ്വര്യയും ദർശനയും സുഹൃത്തുക്കളായിരുന്നു എന്നും ഈ സൗഹൃദമായിരുന്നു ധനുഷുമായുള്ള ബന്ധം എന്നും ഒക്കെയാണ് താരം പറഞ്ഞത്.

Most Popular

To Top