Entertainment

ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതിന് ശേഷം അമൃതയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന വിഷാദഭാവം ഇപ്പോൾ കാണാനില്ല.| After Gopi Sundar came into her life, Amrita’s face was no longer depressed

ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതിന് ശേഷം അമൃതയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന വിഷാദഭാവം ഇപ്പോൾ കാണാനില്ല.| After Gopi Sundar came into her life, Amrita’s face was no longer depressed

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം എന്നത് അമൃതാ സുരേഷും ഗോപി സുന്ദറും ആണ് എന്നതാണ് സത്യം. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതോടെയാണ് സോഷ്യൽ മീഡിയ ഇവരെക്കുറിച്ച് കൂടുതലായി ചർച്ച ചെയ്തു തുടങ്ങിയത്. ഇപ്പോൾ ഇരുവരും യാത്രകളിലും മറ്റും ആയി തിരക്കിലാണ്. വിവാഹശേഷം കൂടുതലായും യാത്രകൾക്ക് വേണ്ടിയാണ് ഇവർ സമയം മാറ്റി വെച്ചിരിക്കുന്നത്. ഇപ്പോൾ അമൃതയുടെയും ഗോപീ സുന്ദറും വീണ്ടുമൊരു ക്ഷേത്രദർശനത്തിന്റെ തിരക്കിലാണ്.

അവിടെ നിന്നുള്ള ചിത്രങ്ങൾ അമൃത തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഗോപി സുന്ദറിന് ഒപ്പമുള്ള ചിത്രങ്ങളും അല്ലാതെയുള്ള ചിത്രങ്ങളും ഒക്കെയാണ് അമൃത പങ്കുവെച്ചിരുന്നത്. ഈ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്കെല്ലാം സാധാരണ ലഭിക്കുന്നത് നെഗറ്റീവ് കമന്റുകൾ ആണ്. എന്നാൽ ഇത്തവണ പതിവിൽ നിന്നും വിപരീതമായി ഇവരുടെ ചിത്രങ്ങൾക്ക് വളരെ പോസിറ്റീവ് ആയിട്ടുള്ള കമന്റുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ കമന്റുകൾ ഒക്കെ തന്നെ പ്രേക്ഷകർ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള് അമൃതയോട് ഒരാൾ പറയുന്നത് ഇങ്ങനെയാണ്. ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതിനു ശേഷം അമൃത വളരെ സന്തോഷവതിയാണ്. ഓരോ ചിത്രങ്ങളിലും ആ സന്തോഷം തന്നെ കാണാൻ സാധിക്കുന്നുണ്ട്. നീലനിറത്തിലുള്ള പട്ടുസാരിയിൽ ഒരു ട്രഡീഷണൽ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വളരെ സുന്ദരിയായി തന്നെയാണ് താരത്തെ കാണാനും സാധിച്ചിരിക്കുന്നത്. തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട് എന്നും ഇതിനു മുൻപ് അമൃതയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന വിഷാദഭാവം ഇപ്പോൾ കാണാനില്ല എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്. ചിരിയുടെ പിന്നിലെ രഹസ്യം എന്നത് ഗോപി സുന്ദറാണ് എന്നും ഭർത്താവിനും സ്നേഹിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ ചിരി വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കും എന്നുമാണ് ആളുകൾ പറയുന്നത്.നെറുകയിൽ നിറച്ചും സിന്ദൂരം ഒക്കെയണിഞ്ഞു ഒരു നാടൻ പെൺകുട്ടിയായി ആണ് ചിത്രങ്ങളിലൊക്കെ അമൃതയെ കാണാൻ സാധിച്ചിരിക്കുന്നത്.
Story Highlights: After Gopi Sundar came into her life, Amrita’s face was no longer depressed

ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതിന് ശേഷം അമൃതയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന വിഷാദഭാവം ഇപ്പോൾ കാണാനില്ല.| After Gopi Sundar came into her life, Amrita’s face was no longer depressed

Most Popular

To Top