Entertainment

വിവാഹത്തിനുശേഷം നിർണായകമായ തീരുമാനമെടുത്തു നയൻതാര. വളരെ നല്ല തീരുമാനം എന്ന് ആരാധകർ.

വിവാഹത്തിനുശേഷം നിർണായകമായ തീരുമാനമെടുത്തു നയൻതാര. വളരെ നല്ല തീരുമാനം എന്ന് ആരാധകർ.

കഴിഞ്ഞ ദിവസമായിരുന്നു താരനിബിഡമായ നയൻതാരയുടെ ആഡംബര വിവാഹം മഹാബലിപുരത്ത് വെച്ച് നടന്നത്. അതിനു ശേഷം മാതാപിതാക്കളെ കാണുവാൻ വേണ്ടി കേരളത്തിൽ എത്തിയിരിക്കുകയാണ് നയൻതാര. ഇപ്പോൾ താരം കേരളത്തിലുണ്ട്. കുറച്ചു ദിവസങ്ങളിലായി തിരക്കിലാണ് താരം. തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ താരം അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ വിവാഹശേഷം സുപ്രധാനമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ് നയൻ‌താര.

ആ തീരുമാനമാണ് ആരാധകരെല്ലാം ശ്രദ്ധയോടെ നോക്കിക്കാണുന്നത്. മാസ് നായകൻമാർ മാത്രം അരങ്ങുവാഴുന്ന തമിഴ് സിനിമാ ലോകത്തെത്തിയ നയൻതാര തനിക്ക് അവിടെ കോടികളുടെ വിജയം നേടാൻ സാധിക്കും എന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. അതുവരെ നായകന്റെ നിഴലായി മാത്രം ഒതുങ്ങി നിന്നിട്ടുള്ള നായിക കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു താരം തമിഴ് ലോകത്ത് തന്റെ നിലയുറപ്പിച്ചത്. ആദ്യകാലഘട്ടങ്ങളിൽ ഒരു ഗ്ലാമർ താരമെന്ന് പലരും വിശേഷിപ്പിച്ചിരുന്ന ഒരു നടിയായിരുന്നു നയൻതാര. എന്നാൽ പിന്നീടങ്ങോട്ട് ശക്തമായ സ്ത്രീസാന്നിധ്യം ആയി നയൻതാര മാറുകയായിരുന്നു.

തമിഴിൽ നിന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്ന സാന്നിധ്യം. അറ്റലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷാരൂഖാന്റെ നായികയാണ് നയൻസ് എത്തുന്നത്. ഇപ്പോളിതാ ശ്രദ്ധനേടുന്നത് നയൻതാരയുടെ വിവാഹ ജീവിതത്തിന് ശേഷം ഉള്ള ആ സുപ്രധാനമായ തീരുമാനമാണ്. ഇനി സ്വകാര്യ രംഗങ്ങളിൽ അഭിനയിക്കുന്നില്ല എന്ന് താരം തീരുമാനമെടുത്തത് ആയി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹശേഷം ഇന്റിമേറ്റ് രംഗങ്ങളിൽ താൻ അഭിനയിക്കില്ല എന്ന് നയൻതാര പറഞ്ഞിട്ടുണ്ട് എന്ന് അറിയാൻ സാധിക്കുന്നുണ്ട്. വിവാഹ ജീവിതം ആസ്വദിക്കാൻ വേണ്ടി സിനിമയിൽ നിന്നും ഒരു സ്വകാര്യ ഇടവേള എടുക്കുകയാണ് എന്ന് അറിയിച്ചു എന്നാണ് അറിയുന്നത്.

ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ മുന്നിൽ തന്നെയാണ് നയൻതാര ഉള്ളത്. ഒരു ചിത്രത്തിന് അഞ്ചു കോടി രൂപ മുതൽ 10 കോടി രൂപ വരെയാണ് നയൻതാരയുടെ പ്രതിഫലം എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അറ്റ്ലി ചിത്രത്തിന് ശേഷം നയൻതാരയുടെ പ്രതിഫലം 10 കോടി രൂപയാകും എന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കിൽ തമിഴകത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടി നയൻതാര തന്നെയായിരിക്കും എന്ന് അറിയാൻ സാധിക്കുന്നു.

Most Popular

To Top