ഇത് ന്യൂജനറേഷൻ മോണാലിസ തന്നെ, അഹാനയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ.

മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതമായ ഒരു താരമാണ് അഹാന കൃഷ്ണകുമാർ. സാമൂഹികമാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് അഹാന.

ഒരു യൂട്യൂബ് ചാനൽ ഉടമ കൂടിയായ താരം ഒരു ബ്ലോഗർ ആണെന്ന് പറയാം. അതോടൊപ്പം തന്നെ സംഗീതസംവിധായകനുമാണ്. താരം സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക് വീഡിയോയ്ക്ക് മികച്ച ശ്രദ്ധ ആയിരുന്നു നേടിയത്.. വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. അതുപോലെ താരം പങ്കുവച്ച ഒരു ഫോട്ടോ ഷൂട്ട് ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം കണ്ടു കൊണ്ട് ആരാധകർ പറയുന്നത് മോണാലിസയെ ഓർമ്മിപ്പിക്കുന്നത് പോലെ ഉണ്ട് എന്നാണ്. ഇന്ത്യൻ മോണാലിസ ആണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം ഇതിനോടകം തന്നെ ആരാധകരുടെ ഇടയിൽ വലിയ ഓളം ആണ് സൃഷ്ടിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏഴു പതിനായിരത്തിലധികം ലൈക്കുകളും അതോടൊപ്പം തന്നെ കമന്റുകൾ ആണ് ചിത്രം നേടിയിരിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്. അടി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. അതോടൊപ്പം ജ്ഞാൻസിറാണി എന്ന ചിത്രവും റിലീസിന് ഒരുങ്ങിരിക്കുകയാണ്. ദുൽഖർ സൽമാന്റെ നിർമാണക്കമ്പനിയായ വൈഫർ ആണ് അടി എന്ന ചിത്രം നിർമ്മിക്കുന്നത്. അഹാനയെ പോലെ തന്നെ താരത്തിന്റെ സഹോദരിമാരും വലിയ സ്വീകാര്യത നേടിയവരാണ്.

Leave a Comment

Your email address will not be published.

Scroll to Top