Entertainment

പട്ടിയെപ്പോലെ പണിയെടുത്തിട്ട് വന്നു കാണണേ കാണണേ എന്നു പറയാന്‍ താല്പര്യം ഇല്ല’; സിനിമ പ്രൊമോഷനുകള്‍ വല്ലാതെ ബോറടിപ്പിക്കുന്നു ഫഹദ്|Fahadh says that movie promotions are very boring|

‘പട്ടിയെപ്പോലെ പണിയെടുത്തിട്ട് വന്നു കാണണേ കാണണേ എന്നു പറയാന്‍ താല്പര്യം ഇല്ല’; സിനിമ പ്രൊമോഷനുകള്‍ വല്ലാതെ ബോറടിപ്പിക്കുന്നു ഫഹദ്|Fahadh says that movie promotions are very boring|

മലയാളസിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് തന്റെതായ ഇടംനേടാൻ സാധിച്ചിട്ടുള്ള ഒരു താരം തന്നെയാണ് ഫഹദ് ഫാസിൽ. നിരവധി ആരാധകരുള്ള നടൻ ആണ് ഫഹദ് ഫാസിൽ. സ്വാഭാവിക അഭിനയം ആണ് ഏറ്റവും വലിയ പ്രത്യേകതയായി ആരാധകർ എല്ലാം തന്നെ ഒരേ പോലെ പറയുന്നത്. മികച്ച കഥാപാത്രങ്ങൾ തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള ഒരു നടൻ കൂടിയാണ് ഫഹദ് ഫാസിൽ. സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകുന്ന അഭിമുഖങ്ങൾ തന്നെ ബോർ അടിപ്പിക്കാൻ ഉണ്ട് എന്നാണ് ഇപ്പോൾ പറയുന്നത്.

പട്ടിയെ പോലെ പണിയെടുക്കുക, അതിന് ശേഷമാണ് ഇത്തരം അഭിമുഖങ്ങളിൽ വന്ന് സിനിമ കാണണം കാണണം എന്ന് പറയേണ്ടി വരുന്നത്. അത് എന്നും അത് തനിക്ക് മടിയുള്ള കാര്യമാണ് പറയുന്നത്. പുതിയ ചിത്രം മലയൻ കുഞ്ഞിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം . ചെയ്യുന്ന ജോലി എന്റെ ബുദ്ധിയും സാമർത്ഥ്യവും കഴിവും വെച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. സിനിമയുടെ ഷൂട്ട് ചെയ്തു കഴിയുമ്പോൾ എന്റെ ജോലി കഴിയണമെന്നാണ്. അത് എൻജോയ് ചെയ്യാൻ സാധിക്കണം.


എന്നാൽ അതിന് കഴിയാറില്ല എന്നും ഫഹദ് വ്യക്തമാക്കി. മലയൻകുഞ്ഞ് തിയേറ്ററുകളിൽ എത്തുകയാണ്. മഹേഷ് നാരായണൻ തിരക്കഥാകൃത്തും ഛായാഗ്രാഹകനും ആകുന്ന ചിത്രത്തിൽ ജ്യോതി ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനും ചെയ്യുന്നത്. അസാധ്യ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് ചിത്രത്തിൽ മേക്കിങ് വീഡിയോകൾ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വലിയൊരു ഇടവേളയ്ക്കുശേഷം ഫാസിൽ നിർമാണ രംഗത്തേക്ക് തിരിച്ചു വരികയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന ചിത്രമാണ് അവസാനമായി ഫാസിൽ നിർമ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിൽ നിർമ്മിച്ചതും ഫാസിൽ തന്നെയായിരുന്നു. ഇതിനുശേഷമാണ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഫാസിൽ എത്തിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ ചിത്രത്തിന് വലിയ പ്രത്യേകതകളാണ് പ്രേക്ഷകരും കാണുന്നത്. ആരെയും അമ്പരപ്പിക്കുന്ന അഭിനയമാണ് ചിത്രത്തിൽ ഫഹദ കാഴ്ചവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പലരും ഇത് പറഞ്ഞു കഴിഞ്ഞു. എന്നാൽ നടന്റെ ഈ പ്രതികരണത്തോട് വല്ലാതെ വേദനയിലാണ് പ്രേക്ഷകർ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങൾ എത്തുന്ന സമയത്ത് താരങ്ങളുടെ സ്വകാര്യ ജീവിതവും വിശേഷങ്ങളും ഒക്കെ അറിയാൻ പ്രേക്ഷകരെ സംബന്ധിച്ച് വളരെ ആകാംക്ഷയാണ്. അത്തരമൊരു സാഹചര്യത്തിലാണ് നടൻ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇത് വേദനാജനകമാണ് ഭൂരിപക്ഷം വരുന്ന സോഷ്യൽ മീഡിയയും പറയുന്നത്.
Story Highlights:Fahadh says that movie promotions are very boring

To Top
$(".comment-click-14922").on("click", function(){ $(".com-click-id-14922").show(); $(".disqus-thread-14922").show(); $(".com-but-14922").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });