കാമുകിയുമായി ഷൂട്ടിങിനെത്തിയ കൃഷ്ണ കുമാറിനെ “ഇത് ശരിയല്ല എന്ന് ഉപദേശിച്ച മമ്മൂട്ടി, അച്ഛന്റെ പ്രണയകഥ കേട്ട് അമ്പരന്ന് അഹാന |Ahana was shocked to hear her father’s love story|

സിനിമാപ്രേക്ഷകർക്ക് വളരെയധികം പരിചിതമായ ഒരു പേരാണ് കൃഷ്ണ കുമാറിന്റെയും കുടുംബത്തിന്റെയും. നിരവധി ആരാധകരാണ് കൃഷ്ണകുമാറിനും കുടുംബത്തിനും ഉള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു. കൃഷ്ണ കുമാറിന്റെ കുടുംബത്തിലുള്ള എല്ലാവരും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഭാര്യ സിന്ധു കൃഷ്ണയും, മക്കളുമൊക്കെ തന്നെ സോഷ്യൽമീഡിയയിലും സജീവമാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകകയും ചെയ്യാറുണ്ട്. എല്ലാവർക്കും യൂട്യൂബ് ചാനലും ഉണ്ട്. യൂട്യൂബ് ചാനലിലൂടെ ആണ് തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങൾ ഇരുവരും പങ്കുവയ്ക്കുന്നത്.

ഇപ്പോൾ കൃഷ്ണകുമാറിന്റെ ചില അറിയാകഥകൾ അഹാനയോട് പറയുന്ന മുകേഷിന്റെ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് മുകേഷ് സംഭവങ്ങളെ കുറിച്ച് പറയുന്നത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെയാണ്.. സൈന്യത്തിന്റെ ക്ലൈമാക്സ് പാലരുവി വെള്ളച്ചാട്ടത്തിന്റെ സമീപത്തായിരുന്നു. ഷൂട്ടിംഗ് നടക്കുമ്പോൾ മമ്മൂക്കയും എല്ലാവരും അടുത്തുണ്ട്. ആൾക്കൂട്ടത്തിനിടയിൽ അപ്പ ഹാജയേയും കൃഷ്ണകുമാറിനെയും കണ്ടു. ഞാൻ രണ്ടു പേരെയും വിളിച്ച് വിശേഷം തിരക്കി. രണ്ടു പേരുടെയും മുഖത്ത് ഒരു വിഷമം കാണുന്നുണ്ട്. അങ്ങനെ തിരക്കിയപ്പോഴാണ് അറിയുന്നത് കൃഷ്ണ കുമാറിന്റെ ഒപ്പം അവന്റെ കാമുകി വണ്ടിയിൽ ഇരിക്കുകയാണ്.

രണ്ടുപേരും ഏറെനാളായി പ്രണയത്തിലും ആണ്. പക്ഷേ അവളുടെ വീട്ടുകാർക്ക് ഈ വിവാഹത്തിനോട് താല്പര്യമില്ല. അതിനാൽ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ച് കൃഷ്ണ കുമാർ അപ്പ ഹാജിയെ കാണാൻ വന്നതാണ്. അതിനിടയിൽ അവിടേക്ക് മമ്മൂക്ക വന്നപ്പോൾ മമ്മൂക്കയോട് കാര്യങ്ങളൊക്കെ ഒന്ന് വിശദീകരിച്ചു കൊടുത്തു. കൃഷ്ണ കുമാറിനെ വിളിച്ചു ഉപദേശിക്കാൻ ആണ് തുടങ്ങി. നിങ്ങൾ പ്രണയിക്കുന്നത് തെറ്റല്ല. കുട്ടിയെ തന്നെ വിവാഹം കഴിക്കുകയും വേണം. പക്ഷേ ഇപ്പോൾ നിന്റെ കയ്യിൽ അവളെ പോറ്റാനുള്ള വകുപ്പുണ്ടോ.? അവളെ നന്നായി നിനക്ക് നോക്കാൻ പറ്റുമോ.? അല്ലെങ്കിൽ രണ്ടുപേരും ബുദ്ധിമുട്ടും.കുട്ടിയെ തിരിച്ചു കൊണ്ടുവിട്, കുറച്ചു കഴിഞ്ഞു നീ സിനിമയിൽ കുറച്ചു കൂടി പിടിച്ചു നിൽക്കു.
അപ്പോൾ തന്നെ പറഞ്ഞു വിട്ടു. എന്നിട്ട് അച്ഛൻ ആ പെൺകുട്ടിയെ തേച്ചോ എന്നും പെൺകുട്ടിയുടെ പേര് മുകേഷ് പറയാതിരുന്നതും അഹാനയുടെ ആകാംഷ വർദ്ധിപ്പിക്കാനുള്ള കാരണമായി മാറി. അപ്പോഴാണ് മുകേഷ് ബാക്കി കാര്യങ്ങൾ പറയുന്നത്. മുറിയിലെത്തിയപ്പോൾ പിറ്റേന്ന് പറയുന്നു മമ്മൂക്ക ഉപദേശിച്ച മനം മാറിയ കൃഷ്ണ കുമാറും കാമുകി സിന്ധു രജിസ്റ്റർ വിവാഹം ചെയ്യാൻ പോവുകയാണെന്ന്. മമ്മൂക്കയുടെ ഉപദേശം കേട്ട് കൃഷ്ണ കുമാറിന്റെ മനസ്സ് മാറിയാലോ എന്ന് തോന്നി സിന്ധു കൈയ്യോടെ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ പേരിൽ താൻ മമ്മൂക്കയെ ഒരുപാട് കളിയാക്കിയിട്ടുണ്ട് എന്നും മുകേഷ് പറയുന്നുണ്ട്. അത് കേട്ട് ചിരിക്കുകയാണ് ചെയ്യുന്നത് അഹാന.
Story Highlights:Ahana was shocked to hear her father’s love story
