പരസ്പരം കണ്ടിട്ടും അപരിചിതരെ പോലെ പെരുമാറി ഐശ്വര്യയും ധനുഷും. വേദനയിൽ തമിഴ് സിനിമ ലോകം.

സിനിമ ലോകത്തെ പോലും വളരെയധികം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയൽ എന്ന് പറയുന്നത്.

ഇരുവരും തമിഴ് സിനിമ ലോകത്തെ മാതൃക ദമ്പതിമാരായിരുന്നു എന്നതായിരുന്നു അതിന്റെ പിന്നിലെ സത്യം. ഇങ്ങനെയുള്ളവർ എന്തിനാണ് വേർപിരിഞ്ഞത് എന്നായിരുന്നു ആളുകൾ പരസ്പരം ചോദിച്ചത്. അതുതന്നെയായിരുന്നു എല്ലാവർക്കും വലിയ തോതിൽ തന്നെ സംശയം ഉണരാനുള്ള കാരണമാകുന്നതും. ഒരു ഞെട്ടലോടെ ആയിരുന്നു ഇവരുടെ വേർപാടിനെ പറ്റി സോഷ്യൽ മീഡിയ അടക്കമുള്ളവർ അറിഞ്ഞിരുന്നത്.

എന്നാൽ ഇരുവരും തമ്മിൽ വീണ്ടും ഒന്നിക്കുവാൻ വേണ്ട കാര്യങ്ങളൊക്കെ അച്ഛനായ രജനീകാന്ത് ചെയ്യുന്നുണ്ട് എന്ന് തരത്തിലും വാർത്തകൾ വന്നിരുന്നു.എന്നാൽ ഒരുവിധത്തിലുമുള്ള ചർച്ചകളും ഇരുവരുടെയും തീരുമാനത്തിനും മാറ്റുവാൻ ഉതകുന്നതായിരുന്നില്ല എന്ന് ആയിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. വീണ്ടും ഇവരുടെ കരിയറുമായി തിരക്കിലായി പോവുകയായിരുന്നു ചെയ്തതെന്നും അറിയാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അറിയുന്നത് ഒരു പാർട്ടിയിൽ വച്ച് ഇരുവരും പരസ്പരം കണ്ടിട്ട് മിണ്ടാതെ പോയതാണ്. ഇവരുടെ അടുത്ത സുഹൃത്തിൻറെ ഒരു പാർട്ടി ആയിരുന്നു.

ഇവർ തമ്മിൽ പരസ്പരം കണ്ടു പക്ഷെ തമ്മിൽ ഒന്നും മിണ്ടാതെ ആയിരുന്നു ഇരുവരും പോയത് എന്നത് ആളുകൾക്ക് വലിയ അമ്പരപ്പ് ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ്. എന്താണ് ഇവർക്ക് സംഭവിച്ചത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതലായി ആളുകൾ ഐശ്വര്യ ശ്രദ്ധിക്കാൻ തുടങ്ങിയത് ത്രീ എന്ന ചിത്രത്തിന് ശേഷം ആയിരുന്നു. ഐശ്വര്യ സംവിധായികയായി ധനുഷ് നായകനായ ചിത്രത്തിൽ ശ്രുതി ഹാസൻ നായിക ആയി. ശ്രുതിയുടെയും ധനുഷിന്റെയും പേര് കൂട്ടി ഗോസിപ്പുകൾ എത്തിയപ്പോൾ എൻറെ ഭർത്താവിനെ എനിക്കറിയാം എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നതായിരുന്നു ഐശ്വര്യ.

Leave a Comment

Your email address will not be published.

Scroll to Top