ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് പൗരുഷമുള്ള നായകൻ മോഹൻലാൽ ആണ്: ഐശ്വര്യ ലക്ഷ്മി.|Aishwarya Lakshmi said about Mohanlal

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് പൗരുഷമുള്ള നായകൻ മോഹൻലാൽ ആണ്: ഐശ്വര്യ ലക്ഷ്മി.|Aishwarya Lakshmi said about Mohanlal

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ഒരു ഡോക്ടർ കൂടിയായ ഐശ്വര്യയ്ക്ക് പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു മലയാള സിനിമയിലെ ലഭിച്ചിരുന്നത്. 2017 ആയിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം പുറത്തിറങ്ങുന്നത്. 2016 മോഡലിംഗ് മുതൽ തന്നെ സജീവ താരം കൂടിയാണ് ഐശ്വര്യ ലക്ഷ്മി. വനിതാ അടക്കമുള്ള മാസികകളുടെ കവർപേജ് ആയി താരം എത്തിയിട്ടുണ്ട്. ചില സ്ഥാപനങ്ങളുടെ പരസ്യമോഡൽ ആയും താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ആദ്യചിത്രം വിജയം ആയതിനുശേഷം ടോവിനോ തോമസിനോടൊപ്പം മായാനദി എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

നിരവധി ആരാധകരെ ആയിരുന്നു മായാനദി എന്ന ചിത്രത്തിലൂടെ താരം സ്വന്തമാക്കിയിരുന്നത്. തുടർന്ന് വിജയ് സൂപ്പറും പൗർണമിയും, ബ്രദർസ് ഡേ തുടങ്ങിയ ചിത്രങ്ങളെല്ലാം വമ്പൻ വിജയം നേടിയ ചിത്രങ്ങൾ തന്നെയായിരുന്നു. മലയാളത്തിൽ നിവിൻ പോളി, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങി പ്രമുഖ താരങ്ങളുടെ നായികയായി തന്നെയാണ് താരം അഭിനയിച്ചത്. തമിഴിലും ഒരു കൈ നോക്കിയിട്ടുണ്ട് താരം. മലയാളത്തിൽ തുടക്കത്തിൽ തന്നെ വളരെയധികം വിജയങ്ങൾ നേടിയ ഒരു നടി ആ തന്നെയാണ് ഐശ്വര്യ എന്ന് പറയണം. ഇപ്പോൾ തന്റെ ഇഷ്ടതാരം മോഹൻലാൽ ആണെന്നാണ് ഐശ്വര്യ പറയുന്നത്. ലാലേട്ടൻ അഭിനയിച്ച സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ എന്ന് കഥാപാത്രത്തിനോട് എനിക്ക് വല്ലാതെ ഇഷ്ടമാണ്. ലാലേട്ടന്റെ അഭിനയത്തെക്കുറിച്ച് പറയാൻ തനിക്ക് വാക്കുകളില്ല.

അദ്ദേഹം ചെയ്ത എല്ലാ സിനിമകളും തനിക്ക് വളരെയധികം ഇഷ്ടമാണ് എന്ന് പറയുന്നു. വില്ലന്മാരെ ഇടിക്കുന്ന ആടുതോമയേ ആണ് കൂടുതലിഷ്ടം. ലാലേട്ടന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നുണ്ട്. സിൽക്ക് സ്മിതയുമായുള്ള പ്രണയ രംഗങ്ങളും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് പൗരുഷമുള്ള നായകൻ ലാലേട്ടന്റെ ആടുതോമ ആണ് എന്നും താരം പറയുന്നുണ്ട്.
Story Highlights:Aishwarya Lakshmi said about Mohanlal