“വിവാഹത്തിനോട് താല്പര്യം ഇല്ല അഥവാ കഴിച്ചാലും നിയമപരമായ വിവാഹത്തിൽ വിശ്വാസവുമില്ല” – ഐശ്വര്യ ലക്ഷ്മി | Aishwarya Lakshmi talkes about No interest in marriage or no belief in legal marriage” –

“വിവാഹത്തിനോട് താല്പര്യം ഇല്ല അഥവാ കഴിച്ചാലും നിയമപരമായ വിവാഹത്തിൽ വിശ്വാസവുമില്ല” – ഐശ്വര്യ ലക്ഷ്മി | Aishwarya Lakshmi talkes about No interest in marriage or no belief in legal marriage” –

മലയാളം സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായി ഇടം നേടിയെടുത്ത കലാകാരിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു ഡോക്ടർ ഐശ്വര്യ ലക്ഷ്മി, നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. മായാനദി എന്ന ചിത്രത്തിലെ പ്രകടനത്തിനു ശേഷം മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് സാധിക്കുകയും ചെയ്തിരുന്നു. മലയാളവും കടന്ന് അന്യഭാഷകളിലേക്കും താരത്തിന്റെ അഭിനയ മികവ് എത്തിയിരുന്നു എന്നതാണ് സത്യം. പല അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി നേരിടുന്ന ഒരു പ്രശ്നമാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നത്.

എന്നാൽ തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ലന്ന് അടുത്ത സമയത്ത് ഐശ്വര്യ റായ് തുറന്നു പറഞ്ഞിരുന്നു. ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ നിയമപരമായ വിവാഹം കഴിച്ചതിലൂടെ മാത്രമേ അതിനു സാധിക്കുവെന്ന് താൻ ചിന്തിക്കുന്നില്ല എന്നായിരുന്നു താരം പറഞ്ഞിരുന്നത്. നിയമപരമായ വിവാഹം കഴിച്ചതിനു ശേഷം പിരിയുമ്പോൾ ഉള്ള നിയമ നടപടികളോടും കൗൺസിലിംഗുകളോടും ഒന്നും തന്നെ തനിക്ക് താൽപര്യമില്ല. അതുകൊണ്ട് വിവാഹം വേണ്ട എന്ന് തീരുമാനത്തിലേക്ക് താനെത്തി എന്നാണ് നടി പറയുന്നത്. ഇത് താൻ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. അവരാരും വിശ്വസിച്ചിട്ടില്ലന്നും പറയുന്നു. നിയമപരമായ വിവാഹത്തിന് താല്പര്യമില്ല എന്ന് പറയുമ്പോൾ ഒരു ലിവിങ് ടുഗതർ റിലേഷൻ ആണോ താരത്തിന് താല്പര്യമെന്നാണ് ആരാധകർ ചോദിക്കുന്നത്.

കല്യാണം കഴിക്കണമെന്ന് ഐഡിയ എനിക്കില്ല, അതുകൊണ്ടു തന്നെ വിവാഹത്തിനു ശേഷം വിവാഹത്തിന് മുൻപ് എന്ന കൺസെപ്റ്റ് എനിക്കില്ല. ഒരു പാർട്ണർ വേണം, പക്ഷേ അത് നിയമപരമായ വിവാഹം കഴിച്ചിട്ട് മാത്രമായിരിക്കും. വേണമെന്ന് ഞാൻ ചിന്തിക്കുന്നില്ല. ഒരു ഉദാഹരണം പറയുകയാണെങ്കിൽ കല്യാണത്തിന് ശേഷം സന്തോഷവും സമാധാനവും ലഭിക്കുന്നില്ല എന്ന് വയ്ക്കുക, അപ്പോൾ ഭർത്താവിനും സമാധാനം കിട്ടാത്ത അവസ്ഥ വരാം. ആ സാഹചര്യത്തിൽ രണ്ടുപേരും പിരിയണം എന്നൊരു തീരുമാനം എടുക്കുന്നു. പെട്ടെന്ന് പിരിയണം എന്നല്ല ഞാൻ പറയുന്നത്. ജീവിച്ചു നോക്കണം, തീരെ പറ്റുന്നില്ലെന്ന് തോന്നിയാൽ പിരിയണം എന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ. എന്നാൽ ആ സമയത്ത് നിയമനടപടികൾ ആറുമാസത്തെ കൗൺസലിങ് ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. അതിന്റെ കാരണം എനിക്ക് മനസ്സിലാകും. എന്നാലും എന്റെ ലൈഫിൽ അത് വേണ്ട. അതുകൊണ്ട് ഞാൻ വിവാഹം തന്നെ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചു.
Story Highlights: Aishwarya Lakshmi talkes about No interest in marriage or no belief in legal marriage” –