സിനിമ കാണാനുള്ള പുതിയ ട്രിക്കും ആയി ഐശ്വര്യ, പൊളിച്ചടുക്കി സോഷ്യൽ മീഡിയ.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരോദയം ആയിരുന്നു ഐശ്വര്യലക്ഷ്മി. നിരവധി ആരാധകരായിരുന്നു വളരെ പെട്ടെന്ന് തന്നെ താരത്തിന് സ്വന്തം ആകാൻ സാധിച്ചത്. ഇപ്പോൾ ഐശ്വര്യയുടെ പുതിയ ചിത്രമായ 30 നോട്ട് ഔട്ട്‌ അർച്ചന തിയേറ്ററിൽ എത്തുക ആണ്.

അതിന്റെ ഭാഗമായി ഐശ്വര്യ ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബുക്മൈഷോ സ്കാൻ ചെയ്യാനുള്ള ഒരു ക്യു ആർ കോഡ് ആണ് ഐശ്വര്യ പങ്കുവെച്ചത്. സിനിമ കണ്ടിട്ട് പോയാ മതി വന്നേ എന്ന് പറഞ്ഞു കൊണ്ടാണ് ഈ ക്യു ആർ കോഡ് ഐശ്വര്യ പങ്കുവച്ചത്.. ഇതിനു താഴെ രസകരമായ കമൻറുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. പലരും സ്വന്തം ക്യു ആർ കോഡ് ആണ് കമൻറ് ചെയ്തിരിക്കുന്നത്.. എൻറെ ക്യു ആർ കോഡ് ഗൂഗിൾ പേയിൽ പൈസ കൂടിയിട്ട് താ എന്നാണ് ചിലർ പറയുന്നത്. പുതിയ ട്രിക്ക് കൊള്ളാമല്ലോ എന്നാണ് മറ്റൊരാൾ പറഞ്ഞത്..ഒരു 150 രൂപ ഗൂഗിൾ പേ അയച്ചു എന്നായി മറ്റൊരാൾ.

കാണാനുള്ള ക്യാഷ് കൂടി തന്നിട്ട് പോയാൽ മതി ഇങ്ങ്‌ വന്നേ എന്ന് മറ്റൊരാൾ. പ്രമോഷൻ പൊളിച്ചല്ലോ എന്നാണ് ചിലർ പറഞ്ഞിരിക്കുന്നത്. രസകരമായ കമൻറുകൾ ആണ് ഇതിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. പൈസ അയക്കുകയാണെങ്കിൽ പടം കാണുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല എന്നും ചിലർ പറയുന്നു. കൂടുതലാളുകളും താഴെ അവരവരുടെ ക്യു ആർ കോഡ് ആണ് ടൈപ്പ് ചെയ്തിരിക്കുന്നത്.. വളരെ രസകരമായ രീതിയിൽ ആണ് ഈ പോസ്റ്റ്‌ ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത്. ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ഈയൊരു പോസ്റ്റ്.

Leave a Comment

Your email address will not be published.

Scroll to Top