Entertainment

വയസ്സിയായി ‘ എന്നതാണ് ഐശ്വര്യ ചെയ്തിരിക്കുന്ന പ്രധാന കുറ്റം! 49 വയസ്സുള്ള ഒരു സ്ത്രീ പിന്നെ എങ്ങനിരിക്കണം?|Aishwarya Rai received controversies

വയസ്സിയായി ‘ എന്നതാണ് ഐശ്വര്യ ചെയ്തിരിക്കുന്ന പ്രധാന കുറ്റം! 49 വയസ്സുള്ള ഒരു സ്ത്രീ പിന്നെ എങ്ങനിരിക്കണം?|Aishwarya Rai received controversies

ഇനി ആരൊക്കെ വന്നു ബോളിവുഡ് സിനിമാ ലോകത്ത് ആരൊക്കെ ലോകസുന്ദരിയായി വന്നു എന്ന് പറഞ്ഞാലും, ലോകസുന്ദരി എന്ന പേര് സ്വന്തമാക്കാൻ സാധിക്കുന്നത് ഐശ്വര്യ റായിക്ക് തന്നെയാണ്. ഇന്നും ആ പേര് ഐശ്വര്യയുടെ കയ്യിൽ ഭദ്രമാണെന്ന് പറയണം. ഏറ്റവും അടുത്ത പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലും ഐശ്വര്യയുടെ മികച്ച പ്രകടനം തന്നെയാണ് കാണാൻ സാധിച്ചിരുന്നത്. എന്നാൽ ഐശ്വര്യ ഇപ്പോൾ കുറച്ച് വിമർശനങ്ങളെയും നേരിടേണ്ടതായി വരുന്നുണ്ട്. പൊന്നിയൻസെൽവൻ എന്ന ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ എത്തിയത്. എന്നാൽ ഇപ്പോൾ കുറച്ച് വിമർശനങ്ങൾ കൂടി ഐശ്വര്യ നേരിടുകയാണ്. നന്ദിനി എന്ന കഥാപാത്രത്തെ സംബന്ധിച്ച് വിമർശനങ്ങളാണ് ഇത്. നടിക്ക് ഇപ്പോൾ ഏകദേശം പ്രായം 40 നോട് അടുത്തു. അങ്ങനെ ഒരു വ്യക്തിയാണ് ഐശ്വര്യ റായി. ഇപ്പോഴും അവർ പഴയ സൗന്ദര്യത്തിൽ തന്നെ ഇരിക്കണം എന്ന് വാശി പിടിക്കാൻ സാധിക്കില്ല. പ്രായം ഏതൊരാളിലും മാറ്റങ്ങൾ വരുത്തുന്നത് കാലത്തിന്റെ അനിവാര്യതയാണ്. അത് ഐശ്വര്യ റായിയിലും സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അതിന്റെ പേരിൽ വലിയതോതിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ ഐശ്വര്യാറായി എറ്റെടുക്കേണ്ടതായി വരുന്നത്. ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് വുമൺ റോർ ഓഫ് സൈലന്റ്സ് എന്ന ഫേസ്ബുക്ക് പേജിൽ എത്തിയിരിക്കുന്നത്. ഈ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

സ്ത്രീകളെ വിലയിരുത്താനുള്ള, അവരെ ഇടിച്ചു താഴ്ത്താനുള്ള എളുപ്പ വഴി അവരുടെ ശരീരത്തെ അവഹേളിച്ചു കൊണ്ടാണ് എന്ന് ചിന്തിക്കുന്നവർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. തള്ളയായി, കിളവിയായി എന്നൊക്കെ ‘ തമാശ ‘ യ്ക്ക് പറയുന്നവർ ഉദ്ദേശിക്കുന്നത് എന്താണ്? എന്നും ഒരുപോലെ ഇരിക്കാൻ ഒരു മനുഷ്യന് സാധിക്കുമോ? മനുഷ്യ ജീവിതം പല പടവുകളിലൂടെ കയറി ഇറങ്ങി പോകേണ്ട ഒന്നാണ്. നമുക്കെല്ലാം കുട്ടിക്കാലമുണ്ട്, ചെറുപ്പമുണ്ട് അത് പോലെ തന്നെ വാർദ്ധക്യവുമുണ്ട്.ഇതൊന്നും ആളുകൾക്ക് മനസിലാക്കാൻ കഴിയാത്തത് എന്തുകൊണ്ട്?

ഐശ്വര്യ റായിയുടെ രൂപത്തെ ചൊല്ലി ചിലർ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്?
വളരെ മോശം കമന്റുകൾ.49 വയസ്സാകാൻ പോകുന്ന സ്ത്രീയാണവർ, ഒരമ്മയാണ്.
ഈ വയസ്സിലും ഐശ്വര്യ റായ് എന്നത് വെറും ഒരു പേര് മാത്രമല്ല. ഒരു ബ്രാൻഡ് തന്നെയാണ്. തന്റെ പങ്കാളിയായ അഭിഷേക് ബച്ചനെക്കാളും താരമൂല്യം ഉള്ള വ്യക്തിയാണ്. അവരുടെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയൻ ശെൽവന്റെ പോസ്റ്ററിന് താഴെ ഐശ്വര്യയെ അവഹേളിച്ചു കൊണ്ടുള്ള ‘ അഭിപ്രായ പ്രകടനങ്ങളാണ് ‘ നിറയെ.

‘വയസ്സിയായി ‘ എന്നതാണ് ഐശ്വര്യ ചെയ്തിരിക്കുന്ന പ്രധാന കുറ്റം! 49 വയസ്സുള്ള ഒരു സ്ത്രീ പിന്നെ എങ്ങനിരിക്കണം? തീർച്ചയായും അഭിനേതാക്കൾക്ക് അവരുടെ ശരീരവും സൗന്ദര്യവും അവരുടെ പ്രൊഫഷനിൽ പ്രധാനമാണ്. അതിനർത്ഥം അവർക്ക് അമാനുഷികർ ആകാൻ കഴിയും എന്നാണോ? ഒരു സ്ത്രീയെ വിലയിരുത്തുന്ന ഏക അളവ് കോൽ അവരുടെ സൗന്ദര്യം മാത്രം എന്ന് ചിന്തിക്കാൻ കാരണം എന്താണ്?

നമ്മുടെ നാട്ടിലെ സാധാരണ സ്ത്രീകൾ പോലും ശരീര സൗന്ദര്യം കുറഞ്ഞതിന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കാറുണ്ട്. പ്രത്യേകിച്ച് പ്രസവിച്ചു കഴിഞ്ഞവർ.
‘ നീ തള്ളയായല്ലോ ‘ ‘ തടി വച്ചല്ലോ ‘ തുടങ്ങിയ കമന്റുകൾ നിരന്തരം കേൾക്കാം.ഇതേ മാനസികാവസ്ഥ ഉള്ളവർ തന്നെയാണ് ഐശ്വര്യയെ കുറിച്ചും മോശം കമന്റുകൾ പറയുന്നത്. അവരെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് ഐശ്വര്യ ആരാണ് എന്ന് ചിന്തിക്കുന്നത് ഒന്ന് നന്നായിരിക്കും. വീട്ടിൽ ഇരുന്ന് ഈച്ച ആട്ടുന്നവർ പറയുന്നതിന് അവർ ചെവി കൊടുക്കാൻ പോകുന്നില്ല എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കിലും.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐശ്വര്യ റായ് മണിരത്നത്തിന്റെ ഇരുവർ എന്ന ഐകോണിക് ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. അതും 1994 ൽ മിസ് ഇന്ത്യ വേൾഡ് ആയതിനു ശേഷം!അതിനു ശേഷം ഐശ്വര്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹം ദിൽ ദേ ചുകെ സനം, മൊഹബതെൻ, ദേവ് ദാസ്, ഗുരു, ജോധാ അക്ബർ, ഗുസാരീഷ്, തുടങ്ങിയ ഗംഭീരമായ ചിത്രങ്ങൾ. ഇവയിലൊക്കെ ഐശ്വര്യയെ അല്ലാതെ മറ്റൊരു നായികയെ സങ്കൽപ്പിക്കാൻ സാധിക്കുമോ?

2003 ഇൽ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ഇന്ത്യൻ നടിയാണ് ഐശ്വര്യ.2000 ൽ സ്മിത പാട്ടീൽ മെമ്മോറിയൽ അവാർഡ്,2007,2011,2018 വർഷങ്ങളിൽ ഫെമിനയുടെ ഏറ്റവും ശക്തയായ ഇന്ത്യൻ സ്ത്രീ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി,2012 ൽ സ്ത്രീ ശാക്തീകരണത്തിന് മാതൃകയായ 5 സ്ത്രീകളിൽ രണ്ടാം സ്ഥാനം ബാക്കിയുള്ള നാല് പേർ മദർ തെരേസ, കല്പന ചൗള, ഇന്ദ്ര നൂയി, ഇന്ദിര ഗാന്ധി എന്നിവരാണ്!

ഇപ്പോൾ പൊന്നിയൻ ശെൽ വനിൽ ഏറ്റവും കൂടുതൽ പ്രതിഫലവും ഐശ്വര്യ റായിക്ക് തന്നെയാണ്. അപ്പോൾ മനസ്സിലാക്കണം അവരുടെ റേഞ്ച് എന്താണ് എന്നുള്ളത്. ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ. അവർക്ക് 50 വയസ്സല്ല,100 വയസ്സായാലും ഇന്ത്യയെ ആഗോള പ്രശസ്തിയിലേക്ക് നയിച്ചതിൽ ഐശ്വര്യ റായ് എന്ന വ്യക്തിക്കുള്ള പങ്ക് വളരെ വലുതാണ്.
Story Highlights: Aishwarya Rai received controversies

വയസ്സിയായി ‘ എന്നതാണ് ഐശ്വര്യ ചെയ്തിരിക്കുന്ന പ്രധാന കുറ്റം! 49 വയസ്സുള്ള ഒരു സ്ത്രീ പിന്നെ എങ്ങനിരിക്കണം?|Aishwarya Rai received controversies

Most Popular

To Top