Entertainment

ഐശ്വര്യ യോട് ക്രഷായിരുന്നു എന്ന് അഭിഷേക്. എന്നാൽ ഒരിക്കൽപോലും ക്രഷ് തോന്നിയിട്ടില്ലന്ന് ഐശ്വര്യ.|Abhishek says he had a crush on Aishwarya. But Aishwarya has never felt a crush

ബോളിവുഡ് മാത്രമല്ല ലോക നായികമാർക്ക് ഇടയിൽ തന്നെ വലിയ സ്വീകാര്യതയുള്ള ഒരു താരമാണ് ഐശ്വര്യ റായി.

ലോക സുന്ദരി എന്ന പേരിലാണ് താരം ഇന്നും അറിയപ്പെടുന്നത്. ലോകസുന്ദരിപ്പട്ടം ഇതിനോടകം പലരുടെയും കൈകളിലേക്ക് പോയിട്ടുണ്ടെങ്കിലും ലോകസുന്ദരി എന്ന പദം ഇന്ത്യൻ സിനിമാ ലോകത്ത് ഉള്ളവർ നൽകിയിരിക്കുന്നത് ഐശ്വര്യ തന്നെയാണ്. അത്രത്തോളം സ്വീകാര്യതയാണ് ഐശ്വര്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴിലൂടെ ആയിരുന്നു ഐശ്വര്യയുടെ സിനിമ എൻട്രി. ബോളിവുഡ്ഡിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ടായിരുന്നു.

സൂപ്പർ താരമായി മാറിയ ഐശ്വര്യ പിന്നീട് ബച്ചൻ കുടുംബത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഐശ്വര്യയുടെ വ്യക്തിജീവിതം എന്നും വാർത്തകളിൽ നിറയാൻ ഉള്ളതാണ്. അത്തരത്തിൽ ഇപ്പോൾ നടിയുടെ ചില വിശേഷങ്ങളാണ് അറിയാൻ സാധിക്കുന്നത്. പ്രധാനമായും സൽമാൻ ഖാനും വിവേക് ഒബ്റോയിയും ഒക്കെ ഉണ്ടായിരുന്നു. നടിയുടെ പ്രണയം ഒരുകാലത്ത് ബോളിവുഡ് കോളങ്ങളിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. പിന്നീടാണ് ഐശ്വര്യറായി ആയി പ്രണയത്തിലാകുന്നതും, വിവാഹം കഴിക്കുന്നതും നിരവധി സിനിമകളിൽ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും ഒരുമിച്ച ചിത്രങ്ങൾക്കുശേഷം ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.

2007 ലായിരുന്നു ബോളിവുഡ് കാത്തിരുന്ന ആ താരവിവാഹം നടക്കുന്നത്. ഇരുവർക്കും ഒരു മകളാണുള്ളത്. ആരാധ്യ എന്നാണ് പേര്. ഐശ്വര്യയോട് എന്നും ക്രഷ് ഉണ്ടായിരുന്നുവെന്ന് അഭിഷേക് പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട് എന്നതായിരുന്നു അവരുടെ കാര്യം. തനിക്ക് അഭിഷേകിനോട് ക്രഷ് തോന്നിയിട്ടില്ല എന്നാണ് ഐശ്വര്യ പറയുന്നത്. 2016ലെ ഒരു അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തൽ. തന്നെക്കാൾ പ്രായം കുറഞ്ഞ ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നായിരുന്നു താരത്തോട് അവതാരകൻ ചോദിച്ചത്. ഞാൻ വിവാഹിതനാണ് എന്റെ ഭർത്താവ് എന്നേക്കാൾ ഇളയതാണ്.

പക്ഷേ എനിക്ക് ഒരിക്കലും അദ്ദേഹത്തോട് ക്രഷ് തോന്നിയിട്ടില്ല. ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് സൗഹൃദമായിരുന്നു. പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്നും ഐശ്വര്യ പറയുന്നുണ്ടായിരുന്നു. ഐശ്വര്യയും അഭിഷേകും ആദ്യമായി കണ്ടുമുട്ടുന്നത് സ്വിറ്റ്സർലാൻഡിൽ വെച്ചായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി എത്തിയതായിരുന്നു ഐശ്വര്യ. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അഭിഷേക് ഐശ്വര്യയോട് പ്രണയത്തിലേക്ക് ആവുകയായിരുന്നു. പിന്നാലെ ഇരുവരും നല്ല സുഹൃത്തുക്കൾ ആയി മാറി. ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു..മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ ചിത്രത്തിലൂടെ വീണ്ടും തമിഴ് സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് ഐശ്വര്യ എന്നാണ് അറിയാൻ സാധിക്കുന്നത്.


Story Highlights; Abhishek says he had a crush on Aishwarya. But Aishwarya has never felt a crush. Aishwarya Rai Bachchan | Abhishek Bachchan

To Top
$(".comment-click-13757").on("click", function(){ $(".com-click-id-13757").show(); $(".disqus-thread-13757").show(); $(".com-but-13757").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });