മിനിസ്ക്രീൻ പരമ്പരകളിലൂടെയും സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് ഐശ്വര്യ രാജീവ്. വെളുത്ത ചെമ്പരത്തി എന്ന പരമ്പരയിലൂടെയാണ് താരം ആരാധകരുടെ മനസ്സിൽ അരങ്ങേറ്റം നടത്തിയത്.

പിന്നീട് ഇളം തെന്നൽ പോലെയെന്ന് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത പരമ്പരയിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സജീവ സാന്നിധ്യം കൂടിയാണ് ഐശ്വര്യ. സിനിമ സീരിയൽ രംഗത്തെ പ്രമുഖരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ലക്ഷ്മി നക്ഷത്ര അവതാരകയായെത്തുന്ന ഈ പരിപാടിക്ക് നിരവധി ആരാധകരാണുള്ളത്. അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് ഐശ്വര്യ. കലാ രംഗത്ത് സജീവ സാന്നിധ്യം കൂടിയായ താരം ചെറുപ്പകാലം മുതലേ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന വ്യക്തിയാണ് . സ്വന്തമായി ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്.

നിരവധി അവാർഡ് ഷോകളിലും സ്റ്റേജുകളിലും ഒക്കെ തന്നെ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ നിരവധി ആരാധകരാണുള്ളത്. ഇവിടങ്ങളിലെല്ലാം ലക്ഷക്കണക്കിന് ആരാധകരുള്ള താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഒരു അപ്സര സുന്ദരിയായി പോലെയുള്ള ഐശ്വര്യ രാജീവിന്റെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു ദേവീവിഗ്രഹം പോലെ അതിസുന്ദരിയാണ് താരം ചിത്രങ്ങളിലെല്ലാം എത്തിയിരിക്കുന്നത്. അതിമനോഹരമായ ഒരു ലുക്കിലാണ് താരം എത്തുന്നത്. ആരാധകരെല്ലാം ഇത് ഏറ്റെടുത്തിരിക്കുകയാണ്.

