ഐശ്വര്യ ലക്ഷ്മി പ്രണയത്തിൽ..! ചിത്രം പങ്കുവച്ചു ഐശ്വര്യ ലക്ഷ്മി |Aiswarya Lakshmi reveals her love

ഐശ്വര്യ ലക്ഷ്മി പ്രണയത്തിൽ..! ചിത്രം പങ്കുവച്ചു ഐശ്വര്യ ലക്ഷ്മി |Aiswarya Lakshmi reveals her love

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ന് വലിയ പ്രതീക്ഷയോടെ മലയാള സിനിമ ലോകം ഉറ്റുനോക്കുന്ന ഒരു താരമാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ഐശ്വര്യയ്ക്ക് സാധിച്ചു. ഇന്ന് നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരം സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ്. ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മായാനദി എന്ന ചിത്രത്തിലൂടെയാണ് ഒരു മലയാളം കടന്ന് അന്യഭാഷകളുടെ ഭാഗമായി കൂടി മാറുകയായിരുന്നു ചെയ്തത്.

മലയാളി മനസ്സുകളിൽ ഇടം നേടിയ പൊന്നിയൻ സെൽവന്‍ എന്ന ചിത്രത്തിൽ ഒരു ഭാഗമായി മാറാനും താരത്തിന് സാധിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൊക്കെ സജീവമായ താരം തന്നെ പുത്തൻ ഫോട്ടോഷൂട്ടുകളും റീലുകളും ഒക്കെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഐശ്വര്യ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. തമിഴ് നടൻ അർജുൻ ദാസിനൊപ്പം ഉള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് ഒരു ഹാർട്ട് ഇമോജിക്ക് ഒപ്പം ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രം എത്തിയതോടെ ചർച്ചകളും അഭിമുഖങ്ങളും വർദ്ധിച്ചു.

ഇവർ തമ്മിൽ പ്രണയത്തിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഐശ്വര്യ പ്രണയത്തിൽ എന്ന തരത്തിൽ ഗോസിപ്പുകളും പുറത്തു വന്നിരുന്നു ഒരു ലൗ ഇമോജിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഈ ചിത്രം പോസ്റ്റ് ചെയ്തത് കൊണ്ടാണ് ഇത്രയും ആളുകൾ ഓർമിച്ചു വയ്ക്കുന്നത്. എന്നാൽ ഇതിനു മുൻപ് വിവാഹത്തോട് തനിക്ക് താല്പര്യം ഇല്ല എന്ന് ഐശ്വര്യ ലക്ഷ്മി പറയുകയും ചെയ്തിരുന്നു. അതിന് കാരണമായി പറഞ്ഞത് നിയമപരമായ ഉള്ള കുരുക്കുകൾക്ക് തനിക്ക് താല്പര്യം ഇല്ല എന്നതായിരുന്നു. നിയമപരമായി അല്ലാത്ത തരത്തിൽ വിവാഹബന്ധത്തിന് താല്പര്യമുണ്ട് എന്നും താരം അറിയിച്ചിരുന്നു. റിലേഷൻഷിപ്പിന് താല്പര്യമുണ്ടെന്നാണോ താരം പറഞ്ഞത് എന്നായിരുന്നു നിരവധി ആളുകൾ ചോദിച്ചിരുന്നത്.
Story Highlights: Aiswarya Lakshmi reveals her love