Entertainment

സൂര്യയുടെ ബൊമ്മിയാകാൻ എത്തിയെങ്കിലും ആ കാരണം കൊണ്ട് ലഭിച്ചില്ല തുറന്നു പറഞ്ഞു ഐശ്വര്യ ലക്ഷ്മി |Aiswarya Lakshmi talkes about Surarai Potray movie Bommi character

സൂര്യയുടെ ബൊമ്മിയാകാൻ എത്തിയെങ്കിലും ആ കാരണം കൊണ്ട് ലഭിച്ചില്ല തുറന്നു പറഞ്ഞു ഐശ്വര്യ ലക്ഷ്മി |Aiswarya Lakshmi talkes about Surarai Potray movie Bommi character

ദേശീയതലത്തിൽ പോലും നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് സൂര്യ നായകനായി എത്തിയ സുരറൈ പൊട്ര, ഈ ചിത്രത്തിൽ അപർണ ബാലമുരളിയായിരുന്നു നായിക കഥാപാത്രമായി എത്തിയിരുന്നത്. ബൊമ്മി എന്ന ഈ കഥാപാത്രത്തിന് നിരവധി പുരസ്കാരങ്ങളാണ് അപർണയ തേടി എത്തിയിരുന്നത്. ഇപ്പോൾ ഓഡിഷനിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ബൊമ്മി ആകാൻ ചെന്നിരുന്നുവെന്നും മധുര ശൈലിയിൽ തമിഴ് പറയുന്ന രീതിയായിരുന്നു ശരിയാവാതിരുന്നത് എന്നുമാണ് താരം പറഞ്ഞത്. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് ഐശ്വര്യ സംസാരിച്ചത്. ബൊമ്മി എന്ന കഥാപാത്രത്തെ അപർണ ബാലമുരളിയ്ക്ക് ലഭിക്കുന്നതിന് മുൻപ് താൻ ഇതിനു ഓഡിഷന് പോയതിനെ കുറിച്ചാണ് താരം പറയുന്നത്.

ഈ റോളിലേക്ക് ഞാൻ നേരത്തെ ഓഡിഷന് ചെന്നിരുന്നു, പക്ഷേ ലഭിച്ചില്ല കാരണം ഞാൻ അതിന് അനുയോജ്യ ആയിരുന്നില്ല. ഒപ്പം ഞാൻ മധുര തമിഴ് പറയുന്ന രീതി ശരിയായില്ല. ആർക്കാണ് ലഭിച്ചതെന്ന് പിന്നെ ഞാൻ നോക്കിയിരുന്നു. അപർണ്ണയ്ക്ക് ആണ് ലഭിച്ചത് എന്ന് കേട്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. അവൾ ഒരു ബ്രില്ല്യന്റ് ആക്ടർ ആണ്. അവള് ആ റോൾ ചെയ്ത ശേഷം എനിക്ക് മറ്റാരെയും ആ റോളിലേക്ക് ചിന്തിക്കാൻ പോലും പറ്റിയില്ല. അപർണ പെർഫോം ചെയ്ത രീതിയും വളരെ മനോഹരമായിരുന്നു. അവരുടെ കെമിസ്ട്രിയും വലിയ ഒരു ഫയർ ആണ് നൽകിയത് എന്നും ഐശ്വര്യ പറയുന്നു. നിവിൻ പോളി നായകനായ എത്തിയ ഞണ്ടുകളെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ഐശ്വര്യ ലക്ഷ്മി വലം കാൽ വച്ച് എത്തുന്നത്. പിന്നീടങ്ങോട്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ഐശ്വര്യ ലക്ഷ്മി മാറുകയായിരുന്നു ചെയ്തത്.

നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ വളരെ പെട്ടെന്ന് തന്നെ ഐശ്വര്യയ്ക്ക് സാധിക്കുകയും ചെയ്തു. ആരാധകർ ഐശ്വര്യയെ കൈനീട്ടി തന്നെയാണ് സ്വീകരിച്ചത്.Story Highlights: Aiswarya Lakshmi talkes about Surarai Potray movie Bommi character

സൂര്യയുടെ ബൊമ്മിയാകാൻ എത്തിയെങ്കിലും ആ കാരണം കൊണ്ട് ലഭിച്ചില്ല തുറന്നു പറഞ്ഞു ഐശ്വര്യ ലക്ഷ്മി |Aiswarya Lakshmi talkes about Surarai Potray movie Bommi character

Most Popular

To Top