മഞ്ജു വാര്യർ ഇനി അജിത്തിന്റെ നായിക. ഇരുവരും ഒരുമിച്ച് പുതിയ ചിത്രം എത്തുന്നുവെന്ന് റിപ്പോർട്ടുകൾ.

മഞ്ജു വാര്യർ ഇനി അജിത്തിന്റെ നായിക. ഇരുവരും ഒരുമിച്ച് പുതിയ ചിത്രം എത്തുന്നുവെന്ന് റിപ്പോർട്ടുകൾ.

തമിഴ് പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് അജിത്ത്. തമിഴ് പ്രേക്ഷകർ സ്നേഹത്തോടെ അദ്ദേഹത്തെ തല എന്നാണ് വിളിക്കുന്നത്. വലിമൈ എന്ന ചിത്രമായിരുന്നു ആദ്യത്തേതാ0 പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ ചിത്രം. ബോക്സോഫീസിൽ വലിയ വിജയം നേടിയ ചിത്രം സീ 5 എന്ന പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അജിത്തിന്റെ പേരിടാത്ത പുതിയ ചിത്രത്തിൽ നായികയായെത്തുന്നത് മലയാളത്തിന് സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.. നായക കഥാപാത്രമായി തന്നെയാണ് മഞ്ജു എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ കേട്ട് മഞ്ജു സിനിമയ്ക്കുവേണ്ടി കരാർ ഒപ്പിട്ടതായി അറിയാൻ സാധിക്കുന്നു. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും മഞ്ജു ഷൂട്ടിംഗ് സെറ്റിൽ എത്തുമെന്ന് ഒക്കെയാണ് പുറത്തുവരുന്ന വിവരങ്ങൾ. സിനിമയെക്കുറിച്ച് അടുത്ത ചില വൃത്തങ്ങൾ ആണ് ഇത് പറയുന്നത്. അജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായി അഭിനയിക്കാൻ പ്രത്യേകമായ ഒരു നടിയായിരുന്നു സംവിധായകൻ ആഗ്രഹിച്ചത്. ബോൾഡായ വേഷങ്ങൾ ചെയ്യുന്ന മഞ്ജു വാര്യരെ ചിത്രത്തിനായി സംവിധായകൻ തിരഞ്ഞെടുക്കുകയായിരുന്നു.

 

അതിനായി മഞ്ജുവിന്റെ മുഖം യോജിക്കുന്നുണ്ട്. കഥാപാത്രത്തിനായി വളരെ കരുത്തുറ്റ നായികയെ പ്രവർത്തകർ തിരയുകയും അതിന്റെ ഭാഗമായി മഞ്ജുവിനെ സമീപിക്കുകയാണ് ചെയ്തത്. മഞ്ജു കരാർ ഒപ്പിട്ടതും കഥ കേട്ടതും ഒക്കെ അറിയാൻ കഴിയുന്നു. വലിമൈ സംവിധാനം ചെയ്ത സംവിധായകൻ ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബോണി കപൂറാണ് നിർമ്മിക്കുന്നത്. ബോക്സോഫീസിൽ വലിമൈ വലിയ ഹിറ്റായിരുന്നുവെങ്കിലും സിനിമയിൽ വലിയ വിമർശനം ചിത്രത്തിനു നേരിടേണ്ടിവന്നിരുന്നു . തമിഴ് പ്രേക്ഷകരെ പോലെ ലേഡി സൂപ്പർസ്റ്റാറും തലയും ഒരുമിക്കുമ്പോൾ അത് മലയാളി പ്രേക്ഷകർക്കും വലിയ സന്തോഷമുണ്ടാക്കുന്ന ഒരു വാർത്തയായിരിക്കും. മലയാളികളും കാത്തിരിക്കുകയാണ് ഈ ഒരു സന്തോഷത്തിനുവേണ്ടി.

Leave a Comment

Your email address will not be published.

Scroll to Top