അജിത് കുമാറിന്റെ ‘വാലിമൈ’യുടെ 10000 ചതുരശ്ര അടി പോസ്റ്റർ Zee5 പുറത്തിറക്കി !

അജിത്ത് കുമാർ നായകനായെത്തിയ ‘വാലിമൈ’ യുടെ ഏറ്റവും വലിയ പോസ്റ്റർ പുറത്തിറക്കി Zee5. 10000 ചതുരശ്ര അടി പോസ്റ്റർ അജിത്തിന് ഒരു ട്രിബൂട്ട് എന്നോണമാണ് Zee5 പുറത്തിറക്കിയത്. അതോടൊപ്പം മാർച്ച് 25 ന് പ്രേക്ഷകർക്കായ് ‘വാലിമൈ’ Zee5 റിലീസ് ചെയ്യും.

സതുരംഗ വേട്ടൈ, തീരൻ അധികാരം ഒൻട്ര്, നേർകൊണ്ട പറവൈ എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം നിർവഹിച്ച ‘വാലിമൈ’ യിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് പ്രത്യക്ഷപ്പെടുന്നത്. അജിത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഫെബ്രുവരി 24 നാണ് തിയേറ്റർ റിലീസ് ചെയ്തത്. ബോണി കപൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. കാർത്തികേയ ഗുമ്മകൊണ്ടയാന് വില്ലൻ.

അജിത്ത് ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ചേരുവകൾ ചേർത്ത് ഒരുക്കിയ ചിത്രം ബൈക്ക് സ്റ്റണ്ട് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്ക് മരുന്നും സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഗ്യാങിന്റെ കഥയാണ് പറയുന്നത്. നീരവ് ഷാ ഛായാഗ്രാഹണവും യുവൻ ശങ്കർ രാജാ സംഗീതവും നിർവഹിച്ച ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

12 ഭാഷകളിലായി 3,500-ലധികം സിനിമകൾ, 500-ലധികം ടിവി ഷോകൾ, 4,000+ മ്യൂസിക് വീഡിയോകൾ, 35+ തിയേറ്റർ പ്ലേകൾ, 90+ ലൈവ് ടിവി ചാനലുകൾ എന്നിവയുള്ള ZEE5 ലോകമെമ്പാടുമുള്ള അതിന്റെ കാഴ്ചക്കാർക്കായി സമാനതകളില്ലാത്ത ഉള്ളടക്ക ഓഫറുകളുടെ ഒരു മിശ്രിതം അവതരിപ്പിക്കുന്നു. ഇപ്പോൾ, ZEE5 വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ രൂപ പ്രത്യേക വിലയിൽ ലഭ്യമാണ്. 599/- മാത്രം!

Leave a Comment

Your email address will not be published.

Scroll to Top