പുലർച്ചെ അപ്രതീക്ഷിതമായി എത്തിയ സന്ദർശകനെ കണ്ട് ക്ഷേത്രത്തിലെ ഭാരവാഹികളും നാട്ടുകാരുമെല്ലാം അത്ഭുതപ്പെട്ടുപോയി.

പുലർച്ചെ അപ്രതീക്ഷിതമായി എത്തിയ സന്ദർശകനെ കണ്ട് ക്ഷേത്രത്തിലെ ഭാരവാഹികളും നാട്ടുകാരുമെല്ലാം അത്ഭുതപ്പെട്ടുപോയി.

മലയാളി പ്രേക്ഷകർക്കും വളരെ പ്രിയപ്പെട്ട ഒരു താരമാണ് അജിത്ത്. താരം കേരളത്തിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് പാലക്കാട് പെരുവെമ്പ് ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ആയുർവേദ ചികിത്സയുടെ ഭാഗമായാണ് പാലക്കാട് ഗുരുകൃപയിൽ താരം എത്തിയത്. അതിനിടയിലാണ് ക്ഷേത്രത്തിലും ദർശനം നടത്തിയത്.

മുണ്ടും മേൽമുണ്ടും അണിഞ്ഞു നാടൻ രീതിയിൽ ക്ഷേത്രത്തിലെത്തിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി. പുലർച്ചെ അപ്രതീക്ഷിതമായി എത്തിയ ഒരു സന്ദർശകനെ കണ്ട് ക്ഷേത്രത്തിലെ ഭാരവാഹികളും നാട്ടുകാരുമെല്ലാം അത്ഭുതപ്പെട്ടുപോയി. പുലർച്ചെ 4.30ന് അദ്ദേഹം എത്തുകയും ചെയ്തു. തുടർന്ന് ക്ഷേത്രത്തിലെ ഭാരവാഹികളോടും ഒപ്പം വിവരമറിഞ്ഞെത്തിയ അയൽവാസികളോടും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറന്നില്ല പ്രിയതാരം. അഞ്ചുമണിയോടെയാണ് അദ്ദേഹം മടങ്ങിയത്.

വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന എക 62 ചിത്രത്തിലാണ് താരം പുതുതായി അഭിനയിക്കാൻ തയ്യാറെടുക്കുന്നത്. വിഘ്‌നേഷ് ശിവനോടൊപ്പം ആദ്യമായി എത്തുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ നായിക നയൻ‌താര ആണോന്ന് ഇതുവരെ തീരുമാനമായിട്ടില്ല.20 23 ന് ചിത്രം തീയറ്ററിൽ എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ഏറ്റവും പുതുതായി ഇറങ്ങിയ വലിമൈ ബോക്സ് ഓഫീസുകളിൽ തന്നെ വൻവിജയമായിരുന്നു

. അതുപോലെതന്നെ ഓടിട്ടിയിൽ എത്തിയപ്പോഴും ചിത്രം നേടിയത് മികച്ച വിജയം തന്നെയായിരുന്നു. സി5 പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴും വലിയ വിജയം തന്നെ ആയിരുന്നു നേടിയത്. നിരവധി ആരാധകരായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്

Leave a Comment

Your email address will not be published.

Scroll to Top