ബാലതാരമായി പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നു വന്ന് പിന്നീട് നായികയായി മാറിയ താരമാണ് ശാലിനി. ഒരുകാലത്ത് ബേബി ശാലിനി ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതായിരുന്നു.

ഇന്നും ഒരു ബാലതാരത്തിന് അത്രത്തോളം സ്വീകാര്യത മലയാളികൾ നൽകിയിട്ടില്ല എന്നതാണ് സത്യം. മലയാളികളുടെ മനസ്സിലേക്ക് അനിയത്തിപ്രാവ് ആയി ചേക്കേറുവാൻ ശാലിനിക്ക് സാധിച്ചിരുന്നു. വിവാഹശേഷം ശാലിനി അഭിനയത്തിൽ നിന്നും വലിയൊരു ഇടവേള എടുത്തിരിക്കുകയാണ്. തമിഴിൽ പ്രശസ്ത നടനായ അജിത്തിനെ വിവാഹം കഴിച്ചശേഷം അദ്ദേഹത്തിന്റെ നല്ല പാതിയായി ജീവിതം ആസ്വദിക്കുകയാണ് ശാലിനി. സിനിമയിലേക്ക് തിരിച്ചു വരുന്നില്ലേ എന്ന ചോദ്യത്തിന് എപ്പോഴും ശാലിനി പറയുന്ന മറുപടി തനിക്ക് കുടുംബമാണ് വലുത് എന്ന് തന്നെയാണ്.

സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ സജീവമല്ല അജിത്തും ശാലിനിയും ഒന്നും. അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ ആരാധകരിലേക്ക് എത്തുകയും ചെയ്യാറുള്ളൂ. സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പോലും അജിത്തിന്റെ മാനേജറാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ പലപ്പോഴും അറിയിക്കുന്നത്. മകൾ അനൗഷ്കയ്ക്കൊപ്പം ഉള്ള അജിത് ശാലിനി ദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ ഇവരുടെ ഫാൻസ് ഗ്രൂപ്പുകളിൽ ശ്രദ്ധനേടുന്നത്. നിർമാതാവായി ദയാനിധിയും ഭാര്യ അനുഷയ്ക്കൊപ്പം ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ദയാനിധിയുടെ ഭാര്യ ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അനൗഷ്ക ഇത്രയും വലിയ കുട്ടി ആയോ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കുഞ്ഞ് ഇത്ര വലുത് എന്ന് അറിയുമ്പോൾ എനിക്ക് വയസ്സായി എന്ന് ഞാൻ മനസ്സിലാക്കുകയാണ് എന്നാണ് നടി രാധിക ശരത്കുമാറിന്റെ മകൾ കുറിക്കുന്നത്. തമിഴകത്തു മാത്രമല്ല മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം എന്നും ഹൃദയത്തിൽ ഒരു ഇടം ഉള്ള താരദമ്പതിമാരാണ് അജിത്തും ശാലിനിയും. തമിഴകത്തെ മാതൃക ദമ്പതിമാർ എന്നാണ് ഇവരെ വിളിക്കാറുള്ളത്. 1999ലെ അമർകളം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. പിന്നീട് അജിത്തിന്റെ ഭാര്യയായി മാത്രം ജീവിക്കുവാൻ ആയിരുന്നു ശാലിനി ആഗ്രഹിച്ചിരുന്നത്.

സിനിമയുടെ വെള്ളിവെളിച്ചം അവരെ മോഹിപ്പിച്ചിരുന്നില്ല. പലപ്പോഴും സിനിമയിലേക്കുള്ള മടക്കം യാത്രയെ കുറിച്ച് ചോദിക്കുമ്പോൾ ചിരിയോടെ ശാലിനി പറയുന്ന ഒരു വാക്ക് രണ്ടും കൂടി മാനേജ് ചെയ്തു കൊണ്ടു പോകുവാൻ ഉള്ള കഴിവ് എനിക്കില്ല എന്ന് മാത്രമായിരുന്നു.
