Entertainment

അഖിലിനെ കാണാൻ എയർപോർട്ടിലെത്തിയ ആരാധകരെ കണ്ടു അമ്പരന്ന് അഖിൽ. ( വിഡിയോ )

അഖിലിനെ കാണാൻ എയർപോർട്ടിലെത്തിയ ആരാധകരെ കണ്ടു അമ്പരന്ന് അഖിൽ. ( വിഡിയോ )

ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ തന്നെയാണ് അഖിൽ.. കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നും അഖിൽ പുറത്ത് പോയത്. വളരെയധികം ശക്തമായ മത്സരാർത്ഥി ആണ് ബോസിൽ നിന്നും എലിമിനേറ്റ് ആയിപ്പോയത് എന്ന് എല്ലാവരും ചോദിച്ചിരുന്നു. സുചിത്രയുടെ യാത്രയ്ക്ക് ശേഷം അഖിൽ കുറേ ഡൗൺ ആയി പോയിരുന്നു. അതിനിടയിൽ ചില പ്രശ്നങ്ങൾ കൂടി വന്നതോടെ അത് അഖിൽ പുറത്താണ്കാനുള്ള കാരണങ്ങൾ ആയി മാറുകയായിരുന്നു. നിരവധി ആരാധകരാണ് അഖിലിന് ഉള്ളത്.

എയർപോർട്ടിലെത്തിയ അഖിലിനെ കാണുവാൻ വേണ്ടി നിരവധി ആളുകളായിരുന്നു എത്തിയത്. തന്നെ കാണാനെത്തിയവരോടെ എല്ലാം ചിരിച്ച് സംസാരിച്ച് ഫോട്ടോ എടുത്തതാണ് അഖിൽ മടങ്ങിയത്. എയർപോർട്ടിൽ അഖിലിനെ കാണാനെത്തിയവരെ കണ്ട് തനിക്ക് ഇത്രയും ഫാൻസൊ എന്ന് അത്ഭുതത്തിൽ നോക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഫൈനൽ ഫൈവിൽ എത്തേണ്ട ഒരു മത്സരാർത്ഥി തന്നെയായിരുന്നു അഖിൽ. മൂന്നുവട്ടം ബിഗ് ബോസ് വീട്ടിൽ ക്യാപ്റ്റനായ വ്യക്തി കൂടിയാണ് അഖിൽ. എന്നിട്ടും അഖിൽ പുറത്തുവരുന്നത് റോബിൻ ഫാൻസ് അടക്കമുള്ളവരുടെ വോട്ട് സ്പ്ലിറ്റ് ചെയ്ത് പോയത് കൊണ്ടായിരുന്നു എന്നാണ് പൊതുവേ ആളുകൾ പറഞ്ഞിരുന്നത്.

റോബിൻ ഫാൻസ് റിയാസിനെ പുറത്തേക്ക് കൊണ്ട് വരാൻ നോക്കിയതാണ്. പക്ഷേ അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് അഖിലിന് ആണ് എന്നും ബിഗ് ബോസ് പേജുകളിൽ കുറുപ്പ് വന്നിരുന്നു. നല്ലൊരു മത്സരാർത്ഥി ആയിരുന്ന അഖിൽ ഒരിക്കലും ഈ സമയത്ത് പുറത്തു പോകേണ്ട ഒരു ആളായിരുന്നില്ലന്ന് റോൺസനും വിനയും വീടിനുള്ളിൽ നിൽക്കുമ്പോൾ അഖിൽ എന്ത് കാരണത്താലാണ് പുറത്തുപോയത് എന്ന് മനസ്സിലാകുന്നില്ല എന്നൊക്കെ ആയിരുന്നു ഫാൻസ്‌ പേജുകളിൽ അഖിലിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ആരാധകർ ചോദിച്ചിരുന്നത്.

കോമഡി പരിപാടികളിലൂടെയാണ് അഖിൽ ശ്രദ്ധേയ സാന്നിധ്യമായി മാറുന്നത്. നിരവധി ആരാധകരെയാണ് അഖിൽ നേടിയത്. എപ്പോഴും ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന അഖിലിന്റെ മറ്റൊരു മുഖമായിരുന്നു ബിഗ്ബോസിൽ കാണാൻ സാധിച്ചത്. തന്റെ നിലപാടുകളിൽ ഉറച്ച് ഒരു വ്യക്തിത്വം തന്നെയായിരുന്നു അഖിൽ. ആർക്കു മുൻപിലും തന്റെ നിലപാടുകൾ തുറന്നു പറയുവാനും അഖിലിന് യാതൊരുവിധത്തിലുള്ള മടിയുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരും ഇത് ഏറ്റെടുക്കുകയായിരുന്നു.

Most Popular

To Top