Entertainment

പൊട്ടിത്തെറിച്ചു അഖിൽ. ഞാൻ പുറത്ത് വരാൻ കാരണം അവൻ തന്നെ..!

പൊട്ടിത്തെറിച്ചു അഖിൽ. ഞാൻ പുറത്ത് വരാൻ കാരണം അവൻ തന്നെ..!

കഴിഞ്ഞദിവസം ബിഗ്ബോസ് മലയാളം സീസൺ ഫോറിൽ നടന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പുറത്താകലായിരുന്നു. ഫൈനൽ ഫൈവ് വരെ എത്താൻ സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ് ബിഗ്ബോസിൽ നിന്നും പുറത്തു പോയത്. പ്രേക്ഷകരിൽ പലരും വിചാരിച്ചിരുന്നില്ല അഖിൽ ആയിരിക്കും ഈ ആഴ്ച പുറത്തുപോകുന്നത് എന്ന്. പ്രേക്ഷകരിലും ആ അമ്പരപ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വന്നതിനു ശേഷമുള്ള അഖിലിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തന്റെ അഭിപ്രായത്തിൽ ഈ വട്ടം പുറത്തുപോകുന്നത് റോൺസ്നോ വിനയൊ ആയിരിക്കുമെന്നാണ് താൻ വിചാരിച്ചിരുന്നത്. റിയാസിന് നോമിനേഷൻ ഫ്രീ കാർഡ് ഉള്ളതുകൊണ്ട് തന്നെ റിയാസ് പോകില്ല എന്ന് ഉറപ്പായിരുന്നു. മാത്രമല്ല ഫൈനൽ വരെ എത്തുവാൻ സാധ്യതയുള്ള ഒരു വ്യക്തി തന്നെയാണ് റിയാസ് എന്നും പറയുന്നുണ്ട് അഖിൽ. മറ്റു ചില താരങ്ങളുടെ ഫാൻസ് കാരണമാണ് താൻ പുറത്തേക്ക് വരേണ്ടി വന്നത് എന്ന് മനസ്സിലായിട്ടുണ്ട് എന്നു പറയുന്നു. അഖിൽ ഉദ്ദേശിച്ചത് ഡോക്ടർ ഫാൻസിനെ ആണ് എന്നും ആളുകൾക്ക് മനസ്സിലായിരുന്നു. ഡോക്ടറെ കുറ്റം പറഞ്ഞത് കൊണ്ടാണ് തനിക്ക് പുറത്തു വരേണ്ടി വന്നത് എന്നൊക്കെ ചിലർ പറയുന്നത് കേട്ടിരുന്നു എന്നും പറയുന്നുണ്ട്.

സത്യത്തിൽ ഡോക്ടർ ഫാൻസ് തന്നെയാണ് അഖിലിനെ പുറത്തുകൊണ്ടുവന്നത്. എന്നാൽ അത് അഖിലിനെ ഔട്ട്‌ ആകാൻ ആയിരുന്നില്ല. റിയാസ് പുറത്ത് പോകാൻ വേണ്ടി വോട്ട് റോൺസണനും വിനയ്ക്കും നൽകി. ഇത് അഖിലിന്റെ നിലനിൽപ്പിനെ ബാധിക്കുകയാണ് ചെയ്തത്. അഖിലിന്റെ ഈ പുറത്തു വരവ് ഒരിക്കലും ആരാധകർ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം വളരെ ശക്തമായി തന്നെ ബിഗ്ബോസിൽ നിലനിന്നിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു അഖിൽ. അഖിൽ പുറത്തുവന്നത് വലിയ വേദനയാണ് പലർക്കും ഉണ്ടാക്കിയിരിക്കുന്നത്. സുചിത്ര പുറത്തുപോയ നിമിഷം മുതൽ തന്നെ അഖിൽ മാനസികമായി ഒരുപാട് തളർന്നിരുന്നു.

വലിയൊരു സൗഹൃദമായിരുന്നു സുചിത്രയും ആയി അഖിലിന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സുചിത്രയുടെ യാത്ര അഖിലിനെ തളർത്തി തുടങ്ങിയിരുന്നു എന്ന് ആളുകൾക്ക് തോന്നുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ പലവട്ടം അഖിൽ ഡോക്ടറെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ഇത് എല്ലാം തന്നെ ഡോക്ടർ ഫാൻസിൽ വിദ്വേഷം ഉണർത്തുകയും അവർ വോട്ട് നൽകാതിരിക്കാൻ ഉള്ള കാരണമാവുകയും ചെയ്തു എന്നാണ് ഇപ്പോൾ ഫാൻ പേജുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

Most Popular

To Top