അഖിലിന് സുചിത്രയെ ഇഷ്ടമാണെങ്കിൽ കെട്ടിച്ചു കൊടുക്കാം അഖിലിന്റെ കൂട്ടുകാർ.

അഖിലിന് സുചിത്രയെ ഇഷ്ടമാണെങ്കിൽ കെട്ടിച്ചു കൊടുക്കാം അഖിലിന്റെ കൂട്ടുകാർ.

മലയാളി പ്രേക്ഷകർക്ക് എല്ലാകാലത്തും പ്രിയപ്പെട്ട റിയാലിറ്റിഷോയിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. ഈ റിയാലിറ്റി ഷോ താരരാജാവ് മോഹൻലാൽ നയിക്കുന്നതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയോടെയാണ് ആരാധകർ ഈ റിയാലിറ്റി ഷോ ഏറ്റെടുത്തിരിക്കുന്നത്. ശക്തരായ മത്സരാർത്ഥികളാണ് ബിഗ് ബോസ് സീസൺ ഫോറിന്റെ പ്രത്യേകത എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ബിഗ് ബോസ് പ്രണയം എന്ന രീതിയിൽ സംസാരിച്ച റോബിന്റെയും ദിൽഷയുടെയും ബന്ധത്തെക്കുറിച്ചാണ്.

എന്നാലിപ്പോൾ വേറൊരു ബന്ധത്തിന്റെ വാർത്തയെക്കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ട്. അഖിലും സുചിത്രയും തമ്മിലുള്ള സൗഹൃദം ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇരുവരും തമ്മിൽ ഒരു കെമിസ്ട്രി വർക്കായി തുടങ്ങിയതോടെ ആരാധകർ അവർക്ക് പിന്തുണ നൽകിയിരിക്കുകയാണ്.. ഇനി അവർ ശരിക്കും പ്രണയത്തിലോ മറ്റോ ആണെങ്കിൽ കെട്ടിച്ചു കൊടുക്കാം എന്ന് അഖിലിന്റെ സുഹൃത്തുക്കൾ പറയുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് അഖിൽ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. പുറത്തും ബിഗ് ബോസ് കളിച്ചിട്ട് ആണ് അകത്തേക്ക് പോയത് എന്ന് സുഹൃത്തുക്കൾ പറയുന്നുണ്ട്.

ഇനി അവന് സുചിത്രയെ ഇഷ്ടമാണെങ്കിൽ കെട്ടിച്ചു കൊടുക്കാം എന്നാണ് സുഹൃത്തുക്കളിലൊരാൾ തമാശയായി പറയുന്നത്.ബ്ലെസ്ലി,റോബിൻ ഒക്കെ ആ ട്രാക്കിലേക്ക് പോയതാണ്. ഇപ്പോൾ അഖിലും ആ റൂട്ടിൽ ആണെന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. പിന്നെ സുഖിൽ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ആദ്യം ചിരിയാണ് തോന്നുക. നോബി ചേട്ടൻ ബിഗ് ബോസിൽ പോയപ്പോൾ വാഴ എന്ന പേരാണ് കിട്ടിയത്. അതുപോലെ ഇപ്പോൾ അഖിലിന് സുഖിയൻ എന്ന പേര് ലഭിച്ചു എന്നും രസകരമായി പറയുന്നുണ്ട്.

കുട്ടി അഖിൽ ഒരാളോട് കമ്പനി ആയാൽ പിന്നെ അവരോടുള്ള അടുപ്പം അവൻ വലിയ രീതിയിൽ കാണിക്കും. അത് വേറൊരു വ്യക്തി കാണുമ്പോൾ അവർ തമ്മിൽ പ്രേമം ആണോ എന്ന് തോന്നിപ്പോകും. പിന്നാലെ പ്രണയം പറഞ്ഞു ഒരുപാട് ആളുകൾ വരുന്നുണ്ട്..ഈ ഫീൽഡിൽ ആയതുകൊണ്ട് പ്രത്യേകിച്ച് ഇഷ്ടം പറഞ്ഞ് നിരവധി ആളുകളാണ് എത്തുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ ചേട്ടന് ഇഷ്ടമാണ് ചേട്ടനോട് സീരിയസായി കാര്യം പറയാനുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് വരുന്ന മെസ്സേജുകൾ നിരവധിയാണ്. ഇരുവരും തമ്മിൽ അടുത്ത സമയം മുതൽ ആയിരുന്നു ഒരു സൗഹൃദം ഉടലെടുക്കുന്നത്..ഈ സൗഹൃദമാണ് ഇപ്പോൾ പ്രണയമായി സോഷ്യൽ മീഡിയ പേജുകളിൽ ചിത്രീകരിക്കപ്പെടുന്നത് .

Leave a Comment