എന്റെ മോനും മരുമോളും ചോദിക്കാത്തത് അലംകൃത എന്നോട് ചോദിച്ചു.

എന്റെ മോനും മരുമോളും ചോദിക്കാത്തത് അലംകൃത എന്നോട് ചോദിച്ചു.

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരകുടുംബം ആണ് സുകുമാരന്റെ. മല്ലികാ സുകുമാരന്നെയും മക്കളെയും ഒക്കെ ആരാധകർക്ക് വലിയ ഇഷ്ടമാണ്. മകളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മല്ലികയും സീരിയലിലും സിനിമയിലും സജീവസാന്നിധ്യമാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും തങ്ങളുടേതായ നിലയിൽ ഉറച്ചു നിൽക്കുന്നവരാണ്. കുടുംബത്തെപ്പറ്റി വാചാല ആവുകയാണ് മല്ലികാ സുകുമാരൻ. ബീഹെയൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

ക്യാമറയ്ക്ക് മുൻപിൽ മാത്രമേ അവർ അങ്ങനെ ചിരിക്കാതെ ഉള്ളൂ, ചിരിയും കളിയും ഒക്കെ ഉണ്ട് വീട്ടിൽ. ആവശ്യത്തിൽ കൂടുതൽ ആണ് ഉള്ളത്. ആരെങ്കിലും വീട്ടിൽ വന്നാൽ എല്ലാം അമ്മയാണ്. അതൊക്കെ അമ്മ നോക്കിക്കോളും, നമ്മൾ ഇടയ്ക്ക് പോയിട്ട് ഹലോ പറഞ്ഞാൽ മതി. പൃഥി പെട്ടെന്ന് ചിരിക്കുന്ന ആളല്ല. അച്ഛൻറെ സ്വഭാവമാണ്. സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാൻ ആണ് എനിക്ക് എന്നുമിഷ്ടം. ഇപ്പോഴല്ല ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയെന്നൊക്കെ വിശേഷിപ്പിക്കാൻ തുടങ്ങിയത്.

ആരെയും തൃപ്തിപ്പെടുത്തി നിർത്തുന്ന സ്വഭാവമല്ല സുകുവേട്ടന്റെ, കാണാതെ ഒരു വർത്തമാനം ഉള്ളപ്പോൾ മറ്റൊരു കാര്യം ഇങ്ങനെ ഒന്നും അദ്ദേഹത്തിന് അറിയില്ല. സ്ട്രൈറ്റ് ഫോർവേഡ് ആയിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. കൊച്ചുമക്കളാണ് എൻറെ സൗഭാഗ്യം, നക്ഷത്രയും അലംകൃതയുമാണ് എപ്പോഴും എന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത്. പ്രാർത്ഥന നോക്കിയും കണ്ടും ഒക്കെയാണ് പെരുമാറുക. ഡാഡ അച്ഛമ്മ എന്ന് പറഞ്ഞ് അലംകൃത കാര്യങ്ങൾ പറയാനുണ്ട്.

അച്ഛമ്മ എന്തിനാ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്. നമ്മൾക്ക് നമ്മുടെ വീട്ടിലേക്ക് പോകാം, അവിടെ നമുക്ക് കേക്ക് കട്ട് ചെയ്യാം, അങ്ങനെയാണ് ഈ ക്രിസ്മസിന് അവൾ എന്നോട് പറഞ്ഞത്. എൻറെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു എന്ന് ഞാൻ അവനോട് തമാശയായി പറഞ്ഞിരുന്നു. അച്ഛമ്മ ഒറ്റയ്ക്ക് നിൽക്കുന്നത് എന്ന് ആ കുഞ്ഞു ചെറുപ്രായത്തിലെ ചോദിച്ചു. കൊച്ചുമക്കൾ എന്നും ഒരു ആനന്ദമാണ്, കൊച്ചി കണ്ടാൽ അമ്മൂമ്മയ്ക്ക് പിന്നെ തിരുവനന്തപുരം വേണ്ടെന്നാണ് ഇപ്പോൾ.

Leave a Comment

Your email address will not be published.

Scroll to Top