പോയി തുലയ്. ഞാന്‍ സെൻസിറ്റീവ് ആവുന്നതല്ല. എനിക്ക് പിഎംഎസ് ആണെങ്കിലെന്താ?പൊട്ടിതെറിച്ചു ആലിയ ഭട്ട്.|Alia Bhatt opens up about some of the things she is facing|

പോയി തുലയ്. ഞാന്‍ സെൻസിറ്റീവ് ആവുന്നതല്ല. എനിക്ക് പിഎംഎസ് ആണെങ്കിലെന്താ?പൊട്ടിതെറിച്ചു ആലിയ ഭട്ട്.|Alia Bhatt opens up about some of the things she is facing|

മലയാളി പ്രേക്ഷകർക്കും വളരെയധികം പ്രിയപ്പെട്ട ക്യൂട്ട് നായികയാണ് ആലിയ ഭട്ട്. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഹോളിവുഡ് ബോളിവുഡ് രംഗത്ത് നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതയെ കുറിച്ചും താൻ അതിനു ഇരയായിട്ടുണ്ട് എന്ന് മനസ്സിലായതിനെ കുറിച്ച് ഒക്കെയാണ് ആലിയ ഭട്ട് തുറന്നു പറയുന്നത്. ഇതിനെക്കുറിച്ചൊക്കെ ആലിയ ഭട്ട് പറയുന്നത് ഇങ്ങനെയാണ്..

” എനിക്ക് തോന്നുന്നത് പലപ്പോഴും എനിക്ക് കാഷ്വൽ സെക്സ് ടീം നേരിടേണ്ടിവന്നിട്ടുണ്ട് എന്നതാണ്.മിക്കപ്പോഴും ഞാനത് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ബോധവതിയാണ്. ഇപ്പോൾ ആലോചിക്കുമ്പോഴാണ് ദൈവമേ ഞാൻ സ്ത്രീ വിരുദ്ധമായി പരാമർശിക്കപ്പെടുക ആയിരുന്നല്ലോ എന്ന് ചിന്തിക്കുന്നത്. ആ നിമിഷം ഞാൻ ഒരു സ്ത്രീവിരുദ്ധതയുടെ ഇര മാത്രമാണല്ലോ എന്നും ഞാൻ ചിന്തിക്കുന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ മാത്രമാണ് അത് തോന്നുന്നത്.

ഇപ്പോൾ എന്റെ സുഹൃത്തുക്കൾ എന്നോട് പറയും ഞാൻ കൂടുതൽ അഗ്രസീവ് ആയി എന്ന്. ഞാൻ ഇപ്പോൾ കൂടുതൽ സെൻസിറ്റീവാണ്. പക്ഷേ ഇത്രയും ആവരുത് നീ വളരെ സെൻസിറ്റീവ് ആണ് നിനക്ക് എന്തൊക്കെയാണ് എന്ന് ചോദിക്കുക.പക്ഷെ ഇതതല്ല. ഇത്രയും സെന്‍സിറ്റീവ് ആകരുത്, നീ വല്ലാതെ സെന്‍സിറ്റീവാകുന്നു, നിനക്ക് പിഎംഎസ് ആണോ? എന്നൊക്കെയാണ് ചോദിക്കുക. പോയി തുലയ്. ഞാന്‍ സെൻസിറ്റീവ് ആവുന്നതല്ല. എനിക്ക് പിഎംഎസ് ആണെങ്കിലെന്താ? സ്ത്രീകള്‍ക്ക് പിഎംഎസ് ഉള്ളത് കൊണ്ടാണ് നീയൊക്കെ ജനിച്ചത്. ആളുകള്‍ ഓരോന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. വളരെ സ്വാഭാവികമെന്ന രീതിയിലാണ് പറയുക”

ഉദാഹരണത്തിന്, നിന്റെ ബ്രാ ബെഡില്‍ ഇടരുത്, ബ്രാ ഒളിപ്പിച്ചു വെക്കൂ, എന്നൊക്കെയാണ് പറയുക. എനിക്കിത് സ്ഥിരം സംഭവിക്കുന്നുവെന്നല്ല പറഞ്ഞത്. പക്ഷെ സ്ത്രീയെന്ന നിലയില്‍ എന്തൊക്കയോ മറച്ചുവെക്കണമെന്നൊരു ചിന്തയുണ്ട് പൊതുവെ” എന്നും ആലിയ പറയുന്നുണ്ട്. ആലിയയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു

നിരവധി ആളുകളാണ് ആലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ തന്റെ ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ് ആലിയ. അതോടൊപ്പം നിർമാണ രംഗത്തേക്ക് ചുവടു വെച്ചിരിക്കുകയാണ്. ആലിയ നായികയായെത്തുന്ന ഡാർലിംഗ് എന്ന ചിത്രം ഷാരൂഖ് ഖാനും ആലിയയും ഒരുമിച്ച് നിർമ്മിക്കുന്ന ചിത്രമാണ്.. ആലിയുടെ ആദ്യത്തെ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.
Story Highlights:Alia Bhatt opens up about some of the things she is facing